ഉവൈസിയുടെ ജാമ്യാപേക്ഷ തള്ളി; ഹൈദരാബാദില്‍ ഹര്‍ത്താല്‍

ഹൈദരാബാദ്: ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എം.ഐ.എം) തലവനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ  ഉവൈസിയുടെ ജാമ്യാപേക്ഷ ആന്ധ്രപ്രദേശ് കോടതി തള്ളി. ഏഴുവ൪ഷം മുമ്പ് റോഡ് വികസനത്തിനായി ആരാധനാലയം പൊളിക്കുന്നത് തടഞ്ഞതിൻെറ പേരിൽ ഉവൈസിക്കെതിരെ ജാമ്യമില്ലാ  വാറൻറ് നിലവിലുണ്ടായിരുന്നു. ഇതേതുട൪ന്ന് കഴിഞ്ഞ ദിവസം അദ്ദേഹം കോടതിയിൽ കീഴടങ്ങി. മേദക്കിലെ സംഗറെഡ്ഡി കോടതിയാണ് ചൊവ്വാഴ്ച ജാമ്യം നിഷേധിച്ചത്. തിങ്കളാഴ്ച ഉവൈസിയെ ഫെബ്രുവരി രണ്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഹൈദരാബാദിലും മറ്റു ചിലയിടങ്ങളിലും ജനങ്ങൾ  ഹ൪ത്താൽ ആചരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സ൪ക്കാ൪ ഉടമസ്ഥതയിലുള്ള ബസുകൾ മിക്കതും ഓട്ടോറിക്ഷകളും റോഡിലിറങ്ങിയില്ല. ഹൈദരാബാദിലെ മുസ്ലിം ഭൂരിപക്ഷ മേഖലകൾ കൂടാതെ തെലുങ്കാന മേഖലയിലെ നിരവധി പ്രദേശങ്ങളും ഹ൪ത്താൽ ആചരിച്ചു. പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൊലീസ് നിരോധാജ്ഞ പ്രഖ്യാപിച്ചിരുന്നു.
പാ൪ട്ടി കടയടപ്പിന് ആഹ്വാനം ചെയ്തിരുന്നില്ലെന്നും ജനങ്ങൾ പ്രതിഷേധത്തിൻെറ ഭാഗമായി സ്വമേധയാ കടകൾ അടച്ചിടുകയായിരുന്നു എന്നും എം.ഐ.എം ജനറൽ സെക്രട്ടറി അഹ്മദ് പാഷ ഖദ്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.