തിരുവനന്തപുരം: പുതുക്കിയ ട്രെയിൻ യാത്രാനിരക്ക് നിലവിൽവന്നു. എക്സ്പ്രസ്, മെയിൽ വണ്ടികളുടെ നിരക്ക് 20 മുതൽ 40 ശതമാനം വരെ കൂടും. രണ്ടാം ക്ളാസിൽ മിനിമം ചാ൪ജിൽ യാത്ര ചെയ്യാനുള്ള ദൂരം 15 കിലോമീറ്ററിൽ നിന്ന് 50 ആക്കി. തേഡ് എ സിയിൽ നൂറിൽനിന്ന് മുന്നൂറായി വ൪ധിച്ചു. ദൂരം കൂടുംതോറും തോത് കുറയുന്ന രീതിയിലാണ് നിരക്ക് വ൪ധന. എക്സ്പ്രസ്, മെയിൽ തീവണ്ടിയിൽ കുറഞ്ഞ യാത്രാനിരക്ക് 16ൽനിന്ന് 27 രൂപയാകും. സൂപ്പ൪ഫാസ്റ്റാണെങ്കിൽ 28 രൂപയാകും. ഹ്രസ്വ ദൂര എ.സി യാത്രക്കാരെയാണ് നിരക്ക് വ൪ധന ഏറെ ബാധിക്കുക.
തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോകാൻ തേഡ് എസിയിൽ 402 രൂപ കൊടുക്കണം. വ൪ധിപ്പിച്ച നിരക്കുകൾ അഞ്ചിൻെറ ഗുണിതങ്ങളായാണ് കണക്കാക്കുന്നത്. 11 രൂപയാണ് ടിക്കറ്റ് നിരക്കെങ്കിൽ 10 രൂപയായി ക്രമപ്പെടുത്തും. 16 പതിനഞ്ചായും 17 ഇരുപത് രൂപയായും മാറും. നേരത്തെ എടുത്ത ടിക്കറ്റുകൾക്ക് അധിക തുക ഈടാക്കാൻ സംവിധാനവും റെയിൽവേ സ്വീകരിച്ചിട്ടുണ്ട്. സീസൺ ടിക്കറ്റ് ദൂരം സ്ളാബ് അടിസ്ഥാനത്തിൽ പുന$ക്രമീകരിച്ചാണ് പുതുക്കിയിട്ടുള്ളത്. ഇതനുസരിച്ച് രണ്ടാം ക്ളാസിൽ 20 കിലോമീറ്റ൪വരെ 85 രൂപയായിരിക്കും ഒരു മാസത്തെ നിരക്ക്. ഒന്നാം ക്ളാസിൽ 10 കിലോമീറ്റ൪വരെ 280 രൂപയും 25 കിലോമീറ്റ൪വരെ 485 രൂപയുമാകും.പാസഞ്ച൪ ട്രെയിനിൽ കുറഞ്ഞ നിരക്കായ അഞ്ച് രൂപക്ക് സഞ്ചരിക്കാവുന്ന ദൂരം 30 കിലോമീറ്ററായി നിജപ്പെടുത്തി.
പുതുക്കിയ ട്രെയിൻ നിരക്ക്
തിരുവനന്തപുരത്തുനിന്ന് പ്രധാന സ്ഥലങ്ങളിലേക്കുള്ള പുതുക്കിയ ട്രെയിൻ നിരക്ക്: സ്റ്റേഷൻ, അൺ റിസ൪വ്ഡ് മെയിൽ (യു.ആ൪) സൂപ്പ൪ ഫാസ്റ്റ്, സ്ളീപ്പ൪, മൂന്നാക്ളാസ് എ.സി, രണ്ടാംക്ളാസ് എ.സി, ഒന്നാംക്ളാസ് എ.സി, കി.മീ എന്നീ ക്രമത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.