എടപ്പാൾ: നി൪ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചതിനെതുട൪ന്ന് ലോറിയിൽ നിറച്ച ഇരുമ്പ് പൈപ്പുകൾ തലയിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.
പൊന്നാനി കെ.എസ്.ആ൪.ടി.സി ഡിപ്പോയിലെ കണ്ടക്ട൪ തങ്ങൾപ്പടി കെൽട്രോണിന് സമീപം താമസിക്കുന്ന അബ്ദുൽ ജബ്ബാറിനാണ് (30) പരിക്കേറ്റത്. ശനിയാഴ്ച പുല൪ച്ചെ 5.30ന് സംസ്ഥാന പാതയിലെ മാണൂരിലാണ് അപകടം .
മാണൂ൪ പള്ളിക്ക് സമീപത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കാൻ ഡ്രൈവ൪ ലോറി റോഡിൻെറ ഇടത് വശത്ത് നി൪ത്തിയിട്ടതായിരുന്നു. പൊന്നാനി ഡിപ്പോയിലേക്ക് ജോലിക്ക് പോകുന്നതിന് ബൈക്കിൽ വന്ന അബ്ദുൽ ജബ്ബാ൪ നിയന്ത്രണം വിട്ട് ലോറിയുടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ലോറിയുടെ പുറത്തേക്ക് തള്ളി നിന്ന ഇരുമ്പ് പൈപ്പിലാണ് അബ്ദുൽ ജബ്ബാറിൻെറ തല ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജബ്ബാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.