രാമപുരം: മണൽകേസുകളിൽ പൊലീസ് പിടിച്ചെടുത്ത് സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്ന വാഹനങ്ങളിൽനിന്ന് വിലപിടിപ്പുള്ള ഉപകരണങ്ങൾ മോഷണം പോവുന്നതായി പരാതി.
പിടിക്കപ്പെടുന്നതോടെ നടപടിക്രമങ്ങൾ പൂ൪ത്തീകരിക്കുന്നതുവരെ അലക്ഷ്യമായ രീതിയിൽ മാസങ്ങളോളം റോഡുവശങ്ങളിൽ കാട് പിടിച്ച് കിടക്കാറാണ് പതിവ്. ഇതുകാരണം വാഹനങ്ങളിലെ ബാറ്ററി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് വില പിടിപ്പുള്ള വസ്തുക്കളുമാണ് അഴിച്ചെടുത്തുകൊണ്ടുപോകുന്നത്. കേസുകൾ തീ൪ന്ന് വാഹനം വിട്ടു കിട്ടുമ്പോൾ ബോഡി മാത്രമാണ് ലഭിക്കുന്നതെന്നാണ് പരാതി. പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നിടത്ത് സുരക്ഷാ സംവിധാനങ്ങളില്ലാത്തതും പൊലീസിൻെറ അശ്രദ്ധയുമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈയടുത്ത് രാമപുരത്തുനിന്ന് പിടിച്ചെടുത്ത ഗുഡ്സ് ഓട്ടോ തിരികെ ലഭിച്ചപ്പോൾ സമാന രീതിയിൽ മോഷണം നടന്നിരുന്നു. എന്നാൽ, ഇതിനെതിരെ പരാതിയുമായി നീങ്ങാൻ വാഹന ഉടമകൾ തയാറാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.