തിരുവമ്പാടി: കൂടരഞ്ഞി മഞ്ഞക്കടവിലെ പലചരക്ക് കടയിൽ അനധികൃതമായി വിൽപനക്ക് വെച്ച 440 കുപ്പി അരിഷ്ടം പൊലീസ് പിടിച്ചെടുത്തു.
കടയുടമ മഞ്ഞക്കടവ് പനച്ചിയിൽ മത്തായിക്കെതിരെ (54) തിരുവമ്പാടി പൊലീസ് കേസെടുത്തു.
11 പെട്ടികളായി സൂക്ഷിച്ചിരുന്ന 200 മില്ലീലിറ്റ൪ വീതമുള്ള അരിഷ്ട കുപ്പികളാണ് പിടികൂടിയത്. ഇയാൾക്ക് അരിഷ്ടം വിൽക്കാൻ ലൈസൻസ് ഇല്ലെന്ന് പൊലീസ് പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിനെതുട൪ന്നാണ് കടയിൽ തിരുവമ്പാടി പൊലീസ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.