കോട്ടയം: സി.പി.എമ്മിൽ നിന്ന് വിഭാഗീയതയുടെ പേരിൽ അംഗത്വം ഉപേക്ഷിച്ച നേതാവ് സി.പി.ഐ പ്രചാരണ ജാഥയിൽ മുഴുസമയ അംഗമായി.
സി.പി.എം ഏരിയാ കമ്മിറ്റി അംഗമായിരുന്ന കെ. രമേശാണ് സി.പി.ഐ ജാഥയിൽ അണിചേ൪ന്നത്. കേന്ദ്രനയങ്ങൾക്കെതിരെ 22ന് സി.പി. ഐ നടത്തുന്ന വില്ലേജ് ഓഫിസ് ഉപരോധത്തിൻെറ പ്രചാരണാ൪ഥം വെള്ളിയാഴ്ച നടത്തിയ കാൽനട ജാഥയിലാണ് രമേശ് പരസ്യമായി പങ്കെടുത്തത്. വി.എസ് അനുകൂല നിലപാടാണ് സി.പി.എമ്മിൽ രമേശിന് വിനയായത്. നാട്ടകം സഹകരണ ബാങ്കിൽ പ്രതിപക്ഷ നേതാവായിരുന്നു. അനുയായികളായ ചില൪ക്കൊപ്പമാണ് പാ൪ട്ടിയിൽനിന്ന് പുറത്തുവന്നത്. ഒരുമാസം മുമ്പാണ് സി.പി.ഐ ജില്ലാകമ്മിറ്റി ഓഫിസിലെത്തി പാ൪ട്ടി അംഗത്വത്തിന് അപേക്ഷ നൽകിയത്. ഇപ്പോൾ സി.പി.ഐ പ്രാഥമികാംഗമാണ്. നാട്ടകം സിമൻറ് കവലയിൽ നിന്നാരംഭിച്ച സി.പി.ഐ പ്രചാരണ ജാഥ വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. വൈകുന്നേരം ചിങ്ങവനത്ത് സമാപന സമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. പി.കെ. കൃഷ്ണൻ, എൻ.കെ.സാനു, രാജു ജോൺ, കെ.കിഷോ൪, മനു ജോസഫ് എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.