തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപാറ തുടങ്ങിയ മലയോരമേഖലയിലെ ഭൂനികുതി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ ചേ൪ന്ന ഉന്നതതലയോഗം കലക്ടറെ ചുമതലപ്പെടുത്തി.
സ്വന്തമായി ഭൂമിയുണ്ടായിട്ടും നികുതി അടയ്ക്കാനും ക്രയവിക്രയം ചെയ്യാനും കഴിയുന്നില്ലെന്നാണ് ക൪ഷകരുടെ പരാതി.
ഉടമസ്ഥതാവകാശം തെളിയിക്കാൻ 1977 ജനുവരി ഒന്നിന് മുമ്പുള്ള പട്ടയം, ആധാരം, ഭൂനികുതി രജിസ്റ്ററിലെ രേഖ എന്നിവയിൽ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ നികുതി ഈടാക്കാനാണ് നി൪ദേശം.
ജീരകപ്പാറയിലെ ഭൂമി പ്രശ്നം പരിസ്ഥിതി ദു൪ബല പ്രദേശം (ഇ.എഫ്.എൽ) സംബന്ധിച്ച കമ്മിറ്റി പരിശോധിക്കും.
മന്ത്രിമാരായ അടൂ൪ പ്രകാശ്, കെ.ബി. ഗണേശ്കുമാ൪, എം.കെ. രാഘവൻ എം.പി, സി. മോയിൻകുട്ടി എം.എൽ.എ, കോഴിക്കോട് കലക്ട൪ കെ.വി. മോഹൻകുമാ൪ തുടങ്ങിയവ൪ സംബന്ധിച്ചു.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചോഫിസറുടെ കത്ത് പ്രകാരമാണ് 2002 മുതൽ മൂന്ന് വില്ലേജുകളിലായി 170 ക൪ഷകരുടെ നികുതി സ്വീകരിക്കാതിരിക്കുന്നത്.
1977ൽ നടന്ന വെസ്റ്റഡ് ഫോറസ്റ്റ് സ൪വേകളുടെ പേരിലാണ് നികുതി സ്വീകരിക്കുന്നത് നി൪ത്തണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റധികൃത൪ വില്ലേജോഫിസ൪മാ൪ക്ക് കത്ത് നൽകിയത്.
മുമ്പ് പലതവണ യോഗം ചേരുകയും കൈവശഭൂമിയുടെ രേഖ പരിശോധിച്ച് നികുതി സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ പലകാരണങ്ങളാൽ തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.