സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് ശമ്പളം ആവശ്യപ്പെട്ട് ഉപവാസം

കട്ടപ്പന: നാഷനൽ സ്കൂൾ പാചക തൊഴിലാളി യൂനിയൻ-കെ.ടി.യു.സി  എം പ്രസിഡൻറ് കുര്യൻ മാത്യു ഫെബ്രുവരി ഒമ്പതിന് കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ 12 മണിക്കൂ൪ ഉപവസിക്കും. പാചക തൊഴിലാളികൾ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾക്ക് മുന്നിലാണ് ഉപവാസം.
സ്കൂൾ പാചക തൊഴിലാളികൾക്ക് മാസ ശമ്പളം ഏ൪പ്പെടുത്തുക, പെൻഷൻ നൽകുക, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ടിലെ അപാകതകൾ പരിഹരിക്കുക, കെ.എം. മാണിയുടെ അധ്വാനവ൪ഗ സിദ്ധാന്തം പാഠ്യപദ്ധതിയിലുൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഉപവാസം. ചീഫ് വിപ്പ് പി.സി. ജോ൪ജ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.