നീര്‍ത്തട സംരക്ഷണത്തിന് മുളന്തുരുത്തിയില്‍ സമഗ്ര പദ്ധതി

കൊച്ചി: നീ൪ത്തട സംരക്ഷണത്തിനായി മുളന്തുരുത്തി ബ്ളോക്കിന് കീഴിൽ സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. കേന്ദ്ര സ൪ക്കാറിൻെറ ഇൻറഗ്രേറ്റഡ് വാട്ട൪ഷെഡ് മാനേജ്മെൻറ് പദ്ധതിയുടെ  ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മുളന്തുരുത്തി ബ്ളോക്കിന് കീഴിലായി മുളന്തുരുത്തി, ചോറ്റാനിക്കര, ഉദയംപേരൂ൪, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ തിരുവാങ്കുളം, തിരുവാണിയൂ൪ പഞ്ചായത്തിലെ ചില പ്രദേശങ്ങളുമുൾപ്പെടെ അഞ്ച് പ്രദേശങ്ങളിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ജലം, മണ്ണ്, ജൈവ വ്യവസ്ഥിതി എന്നിവ സംരക്ഷിച്ച് ആവാസ വ്യവസ്ഥയെ സുരക്ഷിതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിൻെറ സവിശേഷമായ ആവാസ വ്യവസ്ഥ കണക്കിലെടുത്താണ് സ൪ക്കാ൪ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. നാലുമുതൽ ഏഴുവ൪ഷമാണ് പദ്ധതിപൂ൪ത്തീകരണത്തിൻെറ കാലാവധി. 4338 ഹെക്ട൪ സ്ഥലത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 653.86 ലക്ഷം രൂപയാണ് അനുവദിച്ചത്. കേന്ദ്ര സ൪ക്കാറിൽ നിന്ന് 80 ശതമാനം തുകയും സംസ്ഥാന സ൪ക്കാറിൻെറ 20 ശതമാനം തുകയുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ വിശദമായ പഠന റിപ്പോ൪ട്ട് തയാറാക്കാൻ വയനാട് കേന്ദ്രീകരിച്ചുള്ള ഏജൻസിയെ ഏൽപ്പിച്ചു.
നീ൪ത്തട സംരക്ഷണത്തിലൂടെ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ഭുഗ൪ഭ ജലത്തിൻെറ ലഭ്യത വ൪ധിക്കുകയും മണ്ണൊലിപ്പ് നിയന്ത്രണാധീനമാക്കുകയും ചെയ്യും. ജന പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി നീ൪ത്തട സംരക്ഷണത്തിൻെറ ആവശ്യകതയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കും. ഇതിൻെറ ഭാഗമായി കഴിഞ്ഞ ദിവസം ബ്ളോക ് പഞ്ചായത്തിൻെറ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പദ്ധതി സമയബന്ധിതമായി നടപ്പാക്കും. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര സ൪ക്കാരിൻെറ വിവിധ ഏജൻസികൾ നേരിട്ട് പദ്ധതി നടപ്പാക്കിയപ്പോൾ കേരളത്തിൽ ബ്ളോക് പഞ്ചായത്തുകൾക്കാണ് പദ്ധതി നടപ്പാക്കാനുള്ള ചുമതല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.