ലൈംഗിക അതിക്രമം: സ്ത്രീകള്‍ക്ക് ശിവസേന വക പിച്ചാത്തി

മുംബൈ: സ്വയംരക്ഷക്കായി സ്ത്രീകൾക്ക് ശിവസേനയുടെ വക ചൈനീസ് പിച്ചാത്തി. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാൻ സ൪ക്കാറിന് കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ ഈ നീക്കം.
പാ൪ട്ടി തലവനായിരുന്ന ബാൽ താക്കറെയുടെ ജന്മദിനമായ ജനുവരി 23ന് ദക്ഷിണ മുംബൈയിലെ 21,000 സ്ത്രീകൾക്ക് പിച്ചാത്തി നൽകിയാണ് വിതരണത്തിന് തുടക്കംകുറിക്കുക. ‘ലിപ്സ്റ്റിക്കിനു പകരം ബാഗിൽ പിച്ചാത്തി സൂക്ഷിക്കൂ’ എന്നാണ് സ്ത്രീകളോടുള്ള ശിവസേനയുടെ ആഹ്വാനം. കത്തി പ്രയോഗിക്കേണ്ടിവന്നാൽ ഉണ്ടാകാവുന്ന നിയമപ്രശ്നം തങ്ങൾ ഏറ്റെടുക്കുമെന്ന ധൈര്യവും ശിവസേന നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.