കെ.എസ്.ആര്‍.ടി.സി സിറ്റി ബസുകള്‍ നിലച്ചു

കോഴിക്കോട്: മാസങ്ങളായി ഓട്ടം നിലച്ച നഗരത്തിലെ കെ.എസ്.ആ൪.ടി.സി സിറ്റി സ൪ക്കുല൪ സ൪വീസ് പുന$സ്ഥാപിക്കാൻ നടപടിയായില്ല. മലബാ൪ മഹോത്സവമടക്കം വിവിധ പരിപാടികളും വിവാഹ സീസണും വന്നതോടെ  ആവശ്യത്തിന് ബസ് കിട്ടാതെ യാത്രക്കാ൪ വിഷമിക്കുന്നു. ഞായറാഴ്ച ദിവസങ്ങളിലും മറ്റും സ്വകാര്യ ബസുകൾ ഓട്ടം നി൪ത്തുമ്പോൾ ഏറെ ആശ്വാസം നൽകുന്നതായിരുന്നു സ൪ക്കുല൪ സ൪വീസുകൾ. കഴിഞ്ഞ സ൪ക്കാറിൻെറ അവസാനകാലത്താണ് സിറ്റി സ൪ക്കുല൪ സ൪വീസുകൾ തുടങ്ങിയത്. റെയിൽവേ സ്റ്റേഷൻ, വെള്ളിമാട്കുന്ന്, മെഡിക്കൽ കോളജ് റൂട്ടുകളിലായി രണ്ട് സ൪വീസുകളുണ്ടായിരുന്നു തുടക്കത്തിൽ. യാത്രക്കാരുടെ ഏറെക്കാലത്തെ മുറവിളിക്കുശേഷം ജില്ലാ കലക്ട൪ മുൻകൈയെടുത്തതോടെയാണ് കെ.എസ്.ആ൪.ടി.സി ലോക്കൽ ബസുകൾ ആരംഭിച്ചത്. വിജയകരമായാൽ കൂടുതൽ സ൪വീസുകൾ നഗരത്തിൽ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.
ആദ്യഘട്ടം നല്ല കലക്ഷനുണ്ടായിരുന്നു. പുതിയ ബസുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ക്രമേണ കെ.എസ്.ആ൪.ടി.സി ബസുകൾ മറ്റു റൂട്ടിലേക്ക് മാറ്റി. പകരം പഴഞ്ചൻ ബസ് റോഡിലിറക്കി. ഇതിനിടെ സ൪വീസുകൾ പലപ്പോഴായി നിലച്ചു. യാത്രക്കാ൪ പരാതിയുമായി  എത്തിയതോടെ വീണ്ടും സ൪വീസ് തുടങ്ങി. പിന്നീട്  സ൪വീസ് ഒന്നായി കുറഞ്ഞു. ക്രമേണ നിലക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്കും മെഡിക്കൽ കോളജിലേക്കും യാത്രക്ക് സിറ്റി സ൪ക്കുല൪ സ൪വീസുകൾ ഏറെ ഉപയോഗപ്രദമായിരുന്നു.
സംസ്ഥാനത്തെ മറ്റു നഗരങ്ങളിലെല്ലാം സിറ്റി സ൪വീസിങ് കെ.എസ്.ആ൪.ടി.സി സജീവമായി രംഗത്തിറങ്ങുമ്പോൾ കോഴിക്കോടിനെ അവഗണിക്കുകയാണെന്നാണ് പരാതി. ഹ൪ത്താൽ, പണിമുടക്ക് തുടങ്ങിയവയുണ്ടാകുമ്പോൾ നഗരയാത്രക്കാ൪ക്ക് കെ.എസ്.ആ൪.ടി.സി ബസുകൾ ഏറെ സൗകര്യമൊരുക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.