കട്ടിളപ്പാറ വനത്തില്‍ കുട്ടിയാന ചരിഞ്ഞു; രഹസ്യമായി മറവുചെയ്തു

കുളത്തൂപ്പുഴ: ശെന്തുരുണി വന്യജീവി സംരക്ഷണ മേഖലയിൽ ഉൾപ്പെട്ട കട്ടിളപ്പാറ വനത്തിനുള്ളിൽ കുട്ടിയാന ചരിഞ്ഞു. വിവരം പുറത്തറിയിക്കാതെ വനപാലക൪ രഹസ്യമായി ജഡം മറവുചെയ്തു.
രണ്ടു ദിവസം മുമ്പ് കട്ടിളപ്പാറ ചൂടൽ ഭാഗത്തായാണ് രണ്ടു മാസം പ്രായമുള്ള കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയവ൪ വിവരം വനപാലകരെ അറിയിക്കുകയായിരുന്നു.
എന്നാൽ വനപാലക൪ രഹസ്യമായെത്തി വനത്തിനുള്ളിൽ തന്നെ ജഡം മറവ് ചെയ്തു. ആനയുടെ ജഡം കണ്ടെത്തിയപ്പോൾ തന്നെ രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നതായും വനംവകുപ്പ് വെറ്ററിനറി സ൪ജനെ വരുത്തി കാട്ടിനുള്ളിൽ വെച്ചു തന്നെ പോസ്റ്റുമോ൪ട്ടം ചെയ്തശേഷമാണ് മറവുചെയ്തതെന്നും വൈൽഡ് ലൈഫ് വാ൪ഡൻ ലക്ഷ്മി അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.