പെരുമ്പിലാവ്: ഫയ൪ ഡാൻസിനിടെ വായിൽ മണ്ണെണ്ണയൊഴിച്ച് തീപ്പന്തത്തിലേക്ക് ഊതിയ യുവാവിൻെറ മുഖത്തും ശരീരഭാഗങ്ങളിലും പൊള്ളലേറ്റു. പെരുമ്പിലാവ് കെ.ആ൪. ഇൻ ജീവനക്കാരനും പ്രിയദ൪ശിനി നഗറിലെ താമസക്കാരനുമായ ഹാരിസിനാണ് (27) പൊള്ളലേറ്റത്. പരുവക്കുന്ന് നേ൪ച്ചയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് സംഭവം. യുവാവിന് അൻസാ൪ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.