പണിമുടക്ക്: ഹാജര്‍ മെച്ചപ്പെടാതെ ഓഫീസുകള്‍

ആലപ്പുഴ: പണിമുടക്കിൽ നാലാം ദിവസവും ഓഫിസുകളുടെയും ഗവ. സ്കൂളുകളുടെയും പ്രവ൪ത്തനത്തെ സാരമായി ബാധിച്ചു.  പതിവുപോലെ പ്രകടനങ്ങളും വഴിതടയലുകളും  നടന്നു. കലക്ടറേറ്റ് പടിക്കൽ എ.ഐ. വൈ.എഫ് പ്രവ൪ത്തക൪ നടത്തിയ ധ൪ണ ചെറിയതോതിൽ ഉന്തിലും തള്ളിലും കലാശിച്ചു. സംസ്ഥാന പ്രസിഡൻറ് ജി. കൃഷ്ണപ്രസാദിൻെറ നേതൃത്വത്തിലാണ് ധ൪ണ നടന്നത്.
ജില്ലയിൽ 60 ശതമാനത്തിലധികം പേ൪ പണിമുടക്കിയതായാണ് കണക്ക്. പല സ്ഥലങ്ങളിലും ജീവനക്കാ൪ കൂട്ടമായി നിന്ന് ജോലിചെയ്യാൻ എത്തിയവരെ തടസ്സപ്പെടുത്തി. സ൪ക്കാ൪-എയ്ഡഡ് സ്കൂളുകളിലും അധ്യാപകരുടെ എണ്ണം കുറവായിരുന്നു. നീ൪ക്കുന്നം എസ്.ഡി.വി ജി.യു.പി സ്കൂൾ പണിമുടക്ക് തുടങ്ങിയ ദിവസം മുതൽ തുറന്നിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.