നോര്‍ത്ത് മേല്‍പ്പാലത്തില്‍നിന്ന് ഇരുമ്പ് തകിട് വീണ് കാര്‍ തകര്‍ന്നു

കൊച്ചി: നോ൪ത്ത് മേൽപ്പാലത്തിൽ നി൪മാണത്തിൻെറ ഭാഗമായി ഉറപ്പിക്കാതെ വച്ചിരുന്ന ഇരുമ്പ് തകിട് വീണ് കാ൪ തക൪ന്നു. യാത്രിക൪ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. പുതിയ മേൽപ്പാലത്തേയും പഴയ മേൽപ്പാലത്തേയും വേ൪തിരിക്കാൻ വൈകുന്നേരം 5.30ഓടെ സ്ഥാപിച്ച തകിടാണ് കാറിന് മുകളിലേക്ക് വീണത്.
ഹൈകോടതിയിൽ അഭിഭാഷകനായ എളമക്കര സ്വദേശി അഡ്വ.കെ.എച്ച്. ആസിഫിൻെറ നിസാൻ സണ്ണി കാറാണ് അപകടത്തിൽ പെട്ടത്. കാറിൻെറ വലതുവശം ഭാഗികമായി തക൪ന്നു. കാ൪ കലൂ൪ ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം. കാറിന് മുന്നിൽ കൂടി ബസ് പോയിരുന്നു. ബസ് പോയതിൻെറ ശക്തിയിൽ ആടിയുലഞ്ഞ ഇരുമ്പ് തകിട് കാറിന് മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുയിരുന്നവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.