മറവന്‍തുരുത്തില്‍ പ്രസിഡന്‍റിനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി

തലയോലപ്പറമ്പ്: സമരാനുകൂലികൾ മറവൻതുരുത്ത് പഞ്ചായത്ത് വനിതാ പ്രസിഡൻറിനെയും അംഗങ്ങളെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതായി പരാതി.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. വാഹനത്തിൽവന്ന ഒരുസംഘം സമരാനുകൂലികൾ പഞ്ചായത്തിൽ ജോലിക്ക് ഹാജരായ ജീവനക്കാരെ ഭീഷണിപ്പെടുത്തി.
ചോദ്യം ചെയ്ത പ്രസിഡൻറിനെയും ഭീഷണിപ്പെടുത്തിയ ഇവ൪ അസഭ്യവ൪ഷവും നടത്തി. തലയോലപ്പറമ്പ് പൊലീസ് എത്തിയതോടെ സമരാനുകൂലികൾ കടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.