കളമശേരി മണ്ഡലത്തില്‍ ജലവിതരണ പദ്ധതികള്‍ക്ക് രണ്ട് കോടി

കളമശേരി: കളമശേരി നിയോജകമണ്ഡലത്തിലെ വിവിധ ജലവിതരണ പദ്ധതികൾക്കായി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിൻെറ വികസന ഫണ്ടിൽനിന്ന് രണ്ട് കോടി രൂപ അനുവദിച്ചതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ആലങ്ങാട് ടാങ്കിൽനിന്നുള്ള 400 എം.എം. പ്രിമോ പൈപ്പ് ലൈൻ 900 മീറ്ററോളം മാറ്റി സ്ഥാപിക്കാൻ 60 ലക്ഷം രൂപ വകയിരുത്തിയതിലൂടെ കടുങ്ങല്ലൂ൪, കരുമാല്ലൂ൪, ആലങ്ങാട് പഞ്ചായത്തുകളിലെ ശുദ്ധജല വിതരണം സുഗമമാക്കാൻ കഴിയുമെന്ന് ഓഫിസ് അറിയിച്ചു. കളമശേരി നഗരസഭയുടെയും ആലങ്ങാട് പഞ്ചായത്തിലെയും കേടായ പഴകിയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ 30 ലക്ഷം രൂപയും കുന്നുകര, കരുമാല്ലൂ൪ പഞ്ചായത്തുകളിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ 25 ലക്ഷവും വകയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.