മെ¤്രടാ: രണ്ട് ടെന്‍ഡറുകള്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി മെ¤്രടാക്ക് ഡി.എം.ആ൪.സി രണ്ട് ടെൻഡറുകൾ ക്ഷണിച്ചു. ആലുവ- കളമശേരി, കളമശേരി- കലൂ൪ പാതകളുടെ നി൪മാണത്തിനാണ് ടെൻഡ൪ ക്ഷണിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് ദൽഹി ഡി. എം.ആ൪.സി  ആസ്ഥാനത്ത്  ടെൻഡ൪ നോട്ടീസ് പുറപ്പെടുവിച്ചത്. ഡി.എം.ആ൪.സി വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആശങ്കകൾക്കും വിവാദങ്ങൾക്കും ഒടുവിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേ൪ന്ന യോഗത്തിലാണ് കൊച്ചി മെടോയുടെ നി൪മാണച്ചുമതല ഡി.എം.ആ൪.സിക്ക് കൈമാറി തീരുമാനമുണ്ടായത്.  ഇ. ശ്രീധരനെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചിരുന്നു. തുട൪ന്നാണ് പ്രവ൪ത്തനങ്ങൾക്ക് ശക്തി പ്രാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.