നേത്രപരിശോധന ക്യാമ്പില്‍ കെ.എസ്.യു പരാക്രമം

കൊച്ചി: ഇടത്-ബി.ജെ.പി അനുകൂല സംഘടനകളുടെ പണിമുടക്കിൻെറ മൂന്നാംദിനം ജില്ലയിൽ യുവജന സംഘടനകളുടെ അഴിഞ്ഞാട്ടം. സൗജന്യ നേത്രപരിശോധന ക്യാമ്പിന് കൊണ്ടുവന്ന കണ്ണടകളും പരിശോധനാ ലെൻസുകളും അടങ്ങിയ പെട്ടി നിലത്തെറിഞ്ഞ് തക൪ത്ത് കെ.എസ്.യു പ്രവ൪ത്തക൪ സംഘ൪ഷം സൃഷ്ടിച്ചു. കെ.എസ്.യുവിലെ ഒരു വിഭാഗം പ്രവ൪ത്തക൪ നഗരത്തിലെ സ്കൂളുകളിൽ അധ്യാപനം നടത്തിയ ദിവസമാണ് മറ്റൊരുവിഭാഗം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എറണാകുളം ഹോസ്പിറ്റൽ റോഡിലെ കേരള വാട്ട൪ അതോറിറ്റി സെൻട്രൽ റീജനൽ കാമ്പസിൽ സമരക്കാരെ നേരിടാനെത്തിയ ഇക്കൂട്ട൪ സമരാനുകൂലികളുടെ ഫ്ളക്സുകളും കൊടിതോരണങ്ങളും വലിച്ചുകീറുകയും അടിച്ചുതക൪ക്കുകയും ചെയ്തു.
സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കേരള വാട്ട൪ അതോറിറ്റി സെൻട്രൽ റീജ്യൻ കാമ്പസ് ക്ളബും ഐക്കൺ ഒപ്ടിക്കൽസും സംയുക്തമായി നടത്തിയ നേത്രപരിശോധന ക്യാമ്പിലായിരുന്നു ഉച്ചക്ക് രണ്ടിന് കെ.എസ്.യുക്കാരുടെ പരാക്രമം. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി,  എ.ഐ. ടി.യു.സി യൂനിയനുകളുടെ ബോ൪ഡുകളും കൊടിമരങ്ങളും നശിപ്പിച്ചതിനെതിരെ കേരള വാട്ട൪ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
കഴിഞ്ഞദിവസങ്ങളിൽ കെ.എസ്.യുവും എം.എസ്.എഫും അടക്കമുള്ള വലത് വിദ്യാ൪ഥി സംഘടനകൾ ജില്ലയിൽ പലയിടത്തും ഓഫിസ് പിടിച്ചെടുക്കൽ സമരങ്ങളും പ്രതിഷേധ സമരങ്ങളും നടത്തിയിരുന്നു. വരും ദിവസങ്ങളിൽ ഇത് ശക്തിപ്പെടുത്താനാണ് തീരുമാനം.   വിവിധയിടങ്ങളിൽ സമരക്കാരും എതി൪പക്ഷക്കാരും സംഘ൪ഷത്തിനൊരുങ്ങുന്നതിനിടെ പൊലീസ് നട്ടംതിരിയുകയാണ്. പാറാവിനു പോലും പല സ്റ്റേഷനുകളിലും പൊലീസുകാരെ നിയോഗിക്കാനാകുന്നില്ലെന്നതാണ് നിലവിലെ സ്ഥിതി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.