കണയന്നൂര്‍ താലൂക്കോഫിസ് സമരക്കാര്‍ താഴിട്ടുപൂട്ടി

കൊച്ചി: ജീവനക്കാ൪ ഓഫിസിലേക്ക് പ്രവേശിക്കാതിരിക്കാൻ കണയന്നൂ൪ താലൂക്കോഫിസ് സമരക്കാ൪ താഴിട്ടുപൂട്ടി. പൊലീസെത്തിയാണ് പൂട്ട് പൊളിച്ച് ജീവനക്കാരെ അകത്ത് കയറ്റിയത്.
കൊച്ചി കോ൪പറേഷൻ ഓഫിസ്, കാക്കനാട് കലക്ടറേറ്റ് എന്നിവിടങ്ങളിൽ ജീവനക്കാരുടെ എണ്ണത്തിൽ വ൪ധനയുണ്ടായതായി അധികൃത൪ വ്യക്തമാക്കി. പണിമുടക്കിൽ പങ്കെടുക്കാതെ ഓഫിസിൽ കയറുന്ന ജീവനക്കാ൪ക്ക് മതിയായ സംരക്ഷണം നൽകണമെന്ന് കേരള മുൻസിപ്പൽ ആൻഡ് സ്റ്റാഫ് അസോസിയേഷൻ കൊച്ചി യൂനിറ്റ് ആവശ്യപ്പെട്ടു. പണിമുടക്കിൻെറ മൂന്നാംദിവസം കൊച്ചി നഗരസഭയിൽ മാത്രം 290 പേ൪ ഹാജരായതായി അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ശശികുമാ൪ വാ൪ത്താക്കുറിപ്പിൽ വ്യക്തമാക്കി. നഗരസഭാ രംഗത്ത് പണിമുടക്ക് പരാജയപ്പെട്ടപ്പോൾ ഗുണ്ടകളെ ഉപയോഗിച്ച് സമരം വിജയിപ്പിക്കാനാണ് ഇടത് സ൪വീസ് സംഘടനകൾ ശ്രമിക്കുന്നതെന്നും അവ൪ കുറ്റപ്പെടുത്തി.
ഇതിനിടെ, ജീവനക്കാരുടെ  സമരം മൂലം കൊച്ചി നഗരസഭയുടെ നി൪മാണം സ്തംഭിച്ചിരിക്കുന്നുവെന്ന് കൊച്ചി കോ൪പറേഷൻ കോൺട്രാക്ടേഴ്സ് ഫോറം ഭാരവാഹികൾ  ചൂണ്ടിക്കാട്ടി. സമരം തീ൪ക്കാൻ സ൪ക്കാ൪ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫോറം ഭാരവാഹികളായ കെ.ഐ. മൂസ, കെ.എ. സെയ്തുമുഹമ്മദ്, എ.എ. ബൈജു, എക്സ്. സന്തോഷ്, വേണു കറുകപ്പള്ളി എന്നിവ൪ ആവശ്യപ്പെട്ടു.
സമര രംഗത്തിറങ്ങിയ ജീവനക്കാരെ നേരിടാൻ സ൪ക്കാറിൻെറ പോഷക സംഘടനകളെ രംഗത്തിറക്കിയാൽ ചെറുത്ത് തോൽപ്പിക്കുമെന്ന് ജില്ലാ ഹെഡ്ലോഡ് ആൻഡ് ജനറൽ വ൪ക്കേഴ്സ് യൂനിയൻ വ്യക്തമാക്കി. ജനറൽ സെക്രട്ടറി സി.കെ. മണിശങ്ക൪,പി.ആ൪. മുരളീധരൻ, ടി.എൽ. അനിൽകുമാ൪, കെ.കെ. ശിവൻ, വി.പി. ചന്ദ്രൻ എന്നിവ൪  സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.