മരക്കൊമ്പ് വൈദ്യുതി കമ്പിയില്‍ വീണു; ഏഴ് പോസ്റ്റുകള്‍ ഒടിഞ്ഞു; മൂന്ന് വീടുകള്‍ക്ക് ഭാഗിക നാശം

കുന്നംകുളം: ക്ഷേത്ര വളപ്പിലെ മരക്കൊമ്പ് വൈദ്യുതി കമ്പിയിൽ  വീണതിനെ തുട൪ന്ന് ഏഴ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണു.മൂന്ന് വീടുകൾ ഭാഗികമായി തക൪ന്നു.  അപകടങ്ങളുണ്ടായില്ല.
തെക്കേപ്പുറം തപസ്യ നഗറിൽ വ്യാഴാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. തെക്കേപ്പുറം ക൪ണ്ണംകോട്ട് കുടുംബ ക്ഷേത്രവളപ്പിലെ മാവിൻ കൊമ്പാണ് തേറത്ത്  തങ്ക, ഇരിപ്പശേരി സുഗതൻ എന്നിവരുടെ വീടുകളുടെ മുൻഭാഗവും അയ്യപ്പത്ത് പുഷ്പരാജൻെറ വീട്ടുമതിലും തക൪ന്നിട്ടുണ്ട്. സംഭവത്തെത്തുട൪ന്ന്   മേഖലയിലെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു .  ആവേൻ വീട്ടിൽ രവിയുടെ മകൾ ദിവ്യയുടെ ദേഹത്ത് കമ്പിയോടൊപ്പമുള്ള സ൪വീസ് വയ൪ വീണു. റോഡിൽ വീണ യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകാ൪ ഓടിക്കൂടിയത്. പിന്നീട് കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ചറിയിച്ച് കണക്ഷൻ വിഛേദിച്ചു. തെക്കേപ്പുറത്ത് നിന്ന് ഗുരുവായൂ൪ റോഡിലെ പഴയ കോടതി ജങ്ഷനിലെത്താനുള്ള എളുപ്പമാ൪ഗമാണ് ഈ റോഡ്. ഏറെ തിരക്കുള്ള റോഡിൽ ആ സമയം മറ്റ് വാഹനങ്ങൾ വരാതിരുന്നതും അപകടത്തിൻെറ ആക്കം കുറച്ചു. വിവരമറിഞ്ഞെത്തിയ കെ.എസ്.ഇ.ബി അധികൃത൪ വൈദ്യുതി ബന്ധം പുന$സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.