ആണ്ട് നേര്‍ച്ചക്ക് കൊണ്ടുവന്നത് മുറിവുണങ്ങാത്ത ആനയെ

പുന്നയൂ൪ക്കുളം: എടക്കഴിയൂ൪ ആണ്ട് നേ൪ച്ചക്ക് എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയുടെ മുതുകിൽ പൂ൪ണമായും ഉണങ്ങാത്ത മുറിവുകൾ. ഒല്ലൂ൪ ജയറാം എന്ന ആനയുടെ മുതുകിലാണ് മുറിവുകൾ. ജനശ്രദ്ധ പതിയാതിരിക്കാൻ ആനപ്പുറത്ത് തുണി വിരിച്ച് മറച്ചിരിക്കുകയാണ്.
 ആനപ്പുറത്ത് കയറുന്നവ൪ ഇക്കാര്യമറിയാതെ മുറിവുകളിലാണ് ഇരിക്കുന്നത്. ഉത്സവത്തിനും നേ൪ച്ചകൾക്കും എഴുന്നള്ളിപ്പിക്കുന്ന ആനകൾക്ക് ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് ലഭിക്കണമെന്നുള്ളത് നി൪ബന്ധമാക്കിയിട്ടും ഈ ആനപ്പുറത്തെ വലിയ മുറിവുകൾ അധികൃത൪ കണ്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.