അഗളി: അട്ടപ്പാടിയിലെ മേലേ അബ്ബന്നൂരിലെത്തിയ ആരോഗ്യപ്രവ൪ത്തക൪ കണ്ടത് കരളലയിക്കുന്ന കാഴ്ച. മാസങ്ങളായി ചികിത്സയും ഭക്ഷണവുമില്ലാതെ ആദിവാസി പുഴുവരിച്ച് മരിച്ച സംഭവം ഊരിൽനിന്ന് കുറച്ചകലെയാണെങ്കിൽ ഊരിനുള്ളിലെ ജീവിതങ്ങൾ പരമദരിദ്രാവസ്ഥയിലാണ്.
ഊരിൽ രണ്ട് അങ്കണവാടികൾ ഉണ്ടെങ്കിലും കൃത്യമായി പ്രവ൪ത്തിക്കുന്നില്ല. അതിനാൽ കുട്ടികൾക്കുള്ള പോഷകാഹാര വിതരണം നടക്കുന്നില്ല. ചെമ്മണ്ണൂരിൽനിന്ന് ചെങ്കുത്തായ മല കയറി 10 കി.മീറ്ററോളം സഞ്ചരിച്ച് ഉൾവനത്തിലെത്തിയാണ് അബ്ബന്നൂ൪ ഊരുകാരെ കാണാനാവുക.
അതിനാൽ ഇവരുടെ സങ്കടം ആരും കാണാറില്ല. ആവശ്യത്തിന് ഭക്ഷണമില്ലാത്തതിൻെറ പേരിൽ വേച്ചുള്ള ചുവടുകളും വിളറിയ ശരീരവുമായി നിരവധി കുട്ടികളെ ഇവിടെ കാണാം. പോഷകാഹാരക്കുറവ് ബാധിച്ച ശ്രീദേവിയെന്ന ആറുവയസ്സുകാരിയെ ആരോഗ്യപ്രവ൪ത്തക൪ ആശുപത്രിയിലേക്ക് മാറ്റി.
ഉൾവനത്തിൽ ആരും ശ്രദ്ധിക്കാതെ നരകിക്കുന്ന ബാല്യങ്ങളെ മതിയായവിധം സംരക്ഷിക്കാൻ നടപടിയില്ലെങ്കിൽ ഭാവിയിൽ അബ്ബന്നൂ൪ ഊര് ഓ൪മയാവും. കഴിഞ്ഞമാസമാണ് അബ്ബന്നൂ൪ ഊരിലേക്കുള്ള വൈദ്യുതിലൈനിൻെറ ഉദ്ഘാടനത്തിന് എൻ. ഷംസുദ്ദീൻ എം.എൽ.എ നേരിട്ടെത്തിയത്. അദ്ദേഹത്തെ പ്രശ്നങ്ങൾ അറിയിക്കാൻ ഊരുകാ൪ക്കായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.