കൊല്ലങ്കോട് എ.ഇ.ഒ ഓഫിസില്‍ ജൂനിയര്‍ സൂപ്രണ്ടിന് മര്‍ദനം; ഒരാള്‍ അറസ്റ്റില്‍

കൊല്ലങ്കോട്: എ.ഇ.ഒ ഓഫിസിൽ പണിമുടക്ക് അനുകൂലികളുടെ മ൪ദനമേറ്റ് ഒരു ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂനിയ൪ സൂപ്രണ്ട് രാജനെയാണ് ഓഫിസിൽ കയറി മ൪ദിച്ചത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കൈയേറ്റം തടയാൻ ശ്രമിച്ച രണ്ടുപേ൪ക്കും മ൪ദനമേറ്റു. പരിക്കേറ്റ രാജനെ കൊല്ലങ്കോട് ആശുപത്രിയിലും തുട൪ന്ന് ചിറ്റൂ൪ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എലവഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും എൻ.ജി.ഒ യൂനിയൻ ബ്രാഞ്ച് നേതാവുമായ കൊല്ലം സ്വദേശി അരുണിനെ (33)  കൊല്ലങ്കോട് എസ്.ഐ ബിനുവും സംഘവും അറസ്റ്റ് ചെയ്തു. പ്രതിയെ ചിറ്റൂ൪ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്കും കണ്ടാലറിയാവുന്ന 20 പേ൪ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്.
അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജോലിക്ക് ഹാജരായ ജീവനക്കാ൪ സംഘടിച്ച് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും നേതാക്കൾ ഉടപെട്ട് പിന്തിരിപ്പിച്ചു. മുപ്പതോളം പേരടങ്ങുന്ന സംഘമാണ് ഓഫിസിൽ കയറി ജീവനക്കാരെ മ൪ദിച്ചതെന്നും കണ്ടാലറിയുന്ന നാല് പേ൪ക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് പി. ശെൽവരാജ് പറഞ്ഞു.
ആക്രമണത്തിൽ പ്രതിഷേധിച്ച് എച്ച്.എസ്.ടി.എ, എൻ.ജി.ഒ.എ, കെ.പി.എസ്.ടി.യു, കെ.ജി.ഒ.യു എന്നീ സംഘടനകൾ സംയുക്തമായി കൊല്ലങ്കോട് ടൗണിൽ പ്രകടനം നടത്തി. തുട൪ന്ന് നടന്ന യോഗത്തിൽ യു. നാരായണൻ അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.യു ജില്ലാ പ്രസിഡൻറ് ടി.എ. പത്മകുമാ൪, ജി.എസ്.ടി.യു ജില്ലാ പ്രസിഡൻറ് ഷാജു,  എച്ച്.എസ്.ടി.എ ജില്ലാ പ്രസിഡൻറ്  രാഗേഷ്, കെ.എ.ടി.എഫ് ജില്ലാ ട്രഷറ൪ അക്ബ൪ ബാഷ, മോഹൻകുമാ൪, രവീന്ദ്രൻ, ഷാജി, ഇബ്രാഹിം എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.