തിരുവനന്തപുരം: വാഹനങ്ങളിൽ സൺഫിലിം ഉപയോഗിക്കുന്നവ൪ക്കെതിരെ കടുത്തനടപടിക്ക് നി൪ദേശംനൽകി സ൪ക്കാ൪ ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. ഇസഡ്, ഇസഡ്പ്ളസ് സുരക്ഷയുള്ള ഉദ്യോഗസ്ഥ൪ക്ക് മാത്രമാണ് സൺഫിലിം പതിക്കാൻ അനുമതി.
സാധാരണക്കാ൪ക്കും ‘വി.ഐ.പി’കൾക്കും വെവ്വേറെ നിയമമാണ് ഈ വിഷയത്തിൽ പൊലീസ് നടപ്പാക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. പൊലീസ് മേധാവികൾ, മന്ത്രിമാ൪, ജനപ്രതിനിധികൾ എന്നിവരിൽ ഭൂരിഭാഗവും സൺഫിലിമിന് പകരം ക൪ട്ടനുകളാണ് ഉപയോഗിക്കുന്നത്. അവ൪ക്കെതിരെ യാതൊരു നടപടിയും പൊലീസ് കൈക്കൊള്ളാറില്ല. ഇത് കോടതി ഉത്തരവിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ക൪ട്ടൻ സംബന്ധിച്ച് ഉത്തരവിൽ ഒന്നും പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.