പാലാ: ഇടഞ്ഞ ആന രണ്ട് മണിക്കൂറിലേറെ പരിഭ്രാന്തി പരത്തി. പാലാ ഇളന്തോട്ടത്താണ് ആന നാട്ടുകാരെ വിറപ്പിച്ചത്. പ്ളാത്തോട്ടം ജോ൪ജിൻെറ രാജീവൻ എന്ന ആനയാണ് വ്യാഴാഴ്ച വൈുന്നേരം മൂന്നിനാണ് ഇടഞ്ഞത്. മദപ്പാടിലായ രാജീവൻ നാളുകളായി ചങ്ങലയിൽ കഴിയുകയാണ്.ചങ്ങല വലിച്ച് പൊട്ടിച്ചതോടെയാണ് ആന ആക്രമാസക്തനായത്. തുട൪ന്ന് ജോ൪ജിൻെറ പുരയിടത്തിലൂടെ കൊലവിളിയുമായി നടന്ന ആന 40ഓളം റബ൪ മരങ്ങൾ നശിപ്പിച്ചു. വൈകുന്നേരം അഞ്ചിന് ഉടമയും പാപ്പാൻമാരും ചേ൪ന്ന് ആനയെ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.