തിരുവനന്തപുരം : ഫെബ്രുവരിയിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങൾ ഏ൪പ്പെടുത്തുമെന്ന് മന്ത്രി വി.എസ് ശിവകുമാ൪. മുന്നൊരുക്കങ്ങൾക്കായി വിളിച്ച വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി .
മാലിന്യം നീക്കം ചെയ്യുന്നതിന് ക്ഷേത്രഭാരവാഹികളുമായി സഹകരിച്ച് കോ൪പ്പറേഷൻ നടപടികൾ സ്വീകരിക്കും. വാട്ട൪ അതോറിറ്റി 800 അഡീഷനൽ ടാപ്പുകൾ സ്ഥാപിക്കും. കേടായ തെരുവുവിളക്കുകൾ മാറ്റി സോഡിയം വേപ്പ൪ ലാമ്പുകൾ സ്ഥാപിക്കുന്നതിനും ട്രാൻസ്ഫോ൪മ൪ സ്ഥാപിക്കുന്നതിനും വൈദ്യുതി വകുപ്പ് നടപടി സ്വീകരിക്കും. ഐരാണിമുട്ടത്ത് നി൪മാണം പൂ൪ത്തിയാക്കിയ വാട്ട൪ ടാങ്കിൽ നിന്ന് ആറ്റുകാലിലേക്ക് പുതിയ പൈപ്പ്ലൈൻ സ്ഥാപിച്ചതിനാൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും.
ശുദ്ധജല വിതരണത്തിന് റവന്യു വകുപ്പ് 30 ടാങ്കുകൾ ഏ൪പ്പെടുത്തും. എല്ലാ വകുപ്പുകളും അവരവരുടെ പ്രവൃത്തികൾ സമയബന്ധിതമായി പൂ൪ത്തിയാക്കുമെന്നും ക്രമീകരണങ്ങൾ വിലയിരുത്താൻ ജനുവരി രണ്ടാംവാരം മുഖ്യമന്ത്രി തലത്തിൽ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. വി. ശിവൻകുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ യോഗത്തിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.