കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിസരത്ത് മദ്യപ വിളയാട്ടം

പത്തനംതിട്ട: പത്തനംതിട്ട കെ.എസ്.ആ൪.ടി.സി ഡിപ്പോക്ക് മുൻവശം മദ്യപരുടെ അഴിഞ്ഞാട്ടം വ൪ധിക്കുന്നതായി പരാതി. ഇവിടെയുള്ള ബാറിൽ നിന്ന് മദ്യപിച്ച ശേഷം പുറത്തിറങ്ങുന്നവരാണ് യാത്രക്കാ൪ക്ക് ശല്യം ഉണ്ടാക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ്   ശല്യം കൂടുതൽ .ഉച്ചത്തിലുള്ള ചീത്ത വിളി കാരണം ആളുകൾക്ക് കുടുംബ സമ്മേതം  സഞ്ചരിക്കാനും കഴിയാത്ത സ്ഥിതിയാണ്.ഉടുതുണി ഇല്ലാതെ മദ്യപ൪  റോഡരികിൽ കിടക്കുന്നതും പതിവുകാഴ്ചയാണ്.   ഓടയിൽ വീണ സംഭവങ്ങൾ  അടുത്തയിടെയുണ്ടായി. വൈകുന്നേരമായാൽ  ഇവ൪  ഒത്തുകൂടി പരസ്പരം വാക്കേറ്റവും ഉന്തുംതള്ളും പതിവാണ്.അടുത്തയിടെ നിരവധി സംഘ൪ഷങ്ങൾ  നടന്നു.എന്ത് അഴിഞ്ഞാട്ടം നടന്നാലും പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്. പലപ്പോഴും ഇവിടെ നടക്കുന്ന ബഹളങ്ങൾ യാത്രക്കാ൪ പൊലീസിൽ അറിയിച്ചാലും  നടപടി സ്വീകരിക്കാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.