കോഴിക്കോട്: ‘വിനായക’ ബസിൽ കയറിയ യാത്രികരെ വെള്ളിയാഴ്ച ജീവനക്കാ൪ വരവേറ്റത് ലഡുവും മിഠായിയുമായി. യാത്രിക൪ ടിക്കറ്റിനായി പണം നൽകിയെങ്കിലും അതും കണ്ടക്ട൪ സ്വീകരിച്ചില്ല. ആശ്ചര്യത്തിലായ യാത്രക്കാ൪ അന്വേഷിച്ചപ്പോഴാണ് സൗജന്യയാത്രയാണെന്ന് അറിയുന്നത്.
കോഴിക്കോട്-തൃശൂ൪ റൂട്ടിലോടുന്ന ‘വിനായക’ ഗ്രൂപ്പിൻെറ നാല് ബസുകളിലായിരുന്നു വെള്ളിയാഴ്ച സൗജന്യയാത്ര. ബസ് സ൪വീസ് തുടങ്ങിയതിൻെറ 20ാം വാ൪ഷികവും ബസ് ഉടമയുടെ മകൻെറ ജന്മദിനവും പ്രമാണിച്ചാണ് സൗജന്യയാത്രയൊരുക്കിയത്. തൃശൂ൪ കാണാട്ടുകര സ്വദേശി മോഹൻ കുമാറാണ് ബസ് ഉടമ. ഇദ്ദേഹത്തിൻെറ മകൻ വിനായകിൻെറ ജന്മദിനമായിരുന്നു വെള്ളിയാഴ്ച. ഇദ്ദേഹത്തിന് ഏഴു ബസുകളുണ്ടെങ്കിലും മൂന്നെണ്ണം വ൪ക്ഷോപ്പിലായിരുന്നു. നാല് ബസുകളുടെയും വെള്ളിയാഴ്ചത്തെ 16 ട്രിപ്പുകളും സൗജന്യമായിരുന്നു. രാവിലെ മൊഫ്യൂസിൽ ബസ്സ്റ്റാൻഡിലും ലഡു വിതരണമുണ്ടായിരുന്നു. യാത്ര സൗജന്യമാണെന്നറിഞ്ഞതോടെ യാത്രികരും വെള്ളിയാഴ്ച കൂടുതലായിരുന്നു.
ഇത്തരം നടപടികൾ ബസ് ജീവനക്കാരും യാത്രക്കാരും തമ്മിലുളള ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് മോഹൻ കുമാ൪ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.