കൊല്ലം: ജില്ലയിലെ കശുവണ്ടി ഫാക്ടറികളിൽ കാഷ്യു എൻഫോഴ്സ്മെൻറ് സ്ക്വാഡിൻെറ പരിശോധന ക൪ശനമാക്കുമെന്ന് കാഷ്യു സ്പെഷൽ ഓഫിസ൪ അിറയിച്ചു. ജില്ലയിലെ കാഷ്യു ഫാക്ടറികളിൽ പരിശോധന നടത്തിയതിൽ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. തൊഴിലാളികൾക്ക് പ്രാഥമികകൃത്യങ്ങൾ നി൪വഹിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത മിക്ക ഫാക്ടറികളിലും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രാഥമിക സൗകര്യങ്ങൾ ഒരാഴ്ചക്കകം സ്ഥാപിക്കാൻ നി൪ദേശം നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ട് അടയ്ക്കാതിരിക്കുക, ഇ.എസ്.ഐ ആനുകൂല്യം നൽകാതിരിക്കുക, വേതനത്തിൽ കൃത്രിമം കാണിക്കുക, പീലിങ് കശുവണ്ടിയുടെ അളവിലും തൂക്കത്തിലും ക്രമക്കേടുകൾ കാണിക്കുക, അവധിദിന വേതനം നൽകാതിരിക്കുക തുടങ്ങിയ വളരെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
ജില്ലയിൽ ആറ് ഫാക്ടറികളിൽ പരിശോധന നടത്തിയതിൽ പലതിലും കണ്ടെത്തിയ കുറ്റങ്ങളുടെ ഗൗരവമനുസരിച്ച് നോട്ടീസും നിരോധന ഉത്തരവുകളും നൽകിയിട്ടുണ്ട്. ചില ഫാക്ടറികളിൽ യാതൊരു രേഖകളുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ പാ൪പ്പിച്ച് തൊഴിലെടുപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം ഫാക്ടറികളിൽ ആവശ്യമായ രേഖകൾ ഉണ്ടാക്കുന്നതിനും നി൪ദേശം നൽകുന്നുണ്ട്. അളവ് തൂക്കത്തിൽ കൃത്രിമം കാണിച്ചാൽ ലീഗൽ മെട്രോളജി വകുപ്പ് നടപടിയെടുക്കുന്നതിന് നി൪ദേശം നൽകി.
കാഷ്യു സ്പെഷൽ ഓഫിസ൪ കിഷോ൪കുമാ൪ നേതൃത്വം നൽകിയ പരിശോധനയിൽ റീജയനൽ ജോയൻറ് ലേബ൪ കമീഷണ൪ എ.എസ് ശശിപ്രകാശ്, കാഷ്യു വ൪ക്കേഴ്സ് വെൽഫെയ൪ ഫണ്ട് ബോ൪ഡ് ചീഫ് എക്സിക്യൂട്ടീവ് എ. അബ്ദുൽ നിസ്ത൪, അസി. പ്രോവിഡൻറ് ഫണ്ട് കമീഷണ൪ ആ൪. ശങ്കരഅയ്യ൪, സീനിയ൪ ജോയൻറ് ഡയറക്ട൪ ബി. ഉമ൪, ജില്ലാ ലേബ൪ ഓഫിസ൪ എൻ. ഓമനക്കുട്ടൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ട൪ പി.പി അലക്സാണ്ട൪, എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.