ജനപ്രീതിയില്‍ ഒബാമയെയും പിന്തള്ളി മിഷേലും ഹിലരിയും

വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമയും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിൻറനും അമേരിക്കയിൽ ജനപ്രീതിയുള്ളവരിൽ മുന്നിൽ.
സാക്ഷാൽ ഒബാമയെയും കടത്തിവെട്ടിയാണ് സി.എൻ.എൻ നടത്തിയ അഭിപ്രായസ൪വേയിൽ മിഷേലും ഹിലരിയും മുന്നിലെത്തിയത്.
രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഒബാമ ഭരണകൂടത്തിൽ 52 ശതമാനം പേ൪ മാത്രമാണ് സംതൃപ്തരായിട്ടുള്ളത്. 51കാരനായ ഒബാമ പല പദ്ധതികളും കൈകാര്യം ചെയ്തതിൽ തൃപ്തരല്ലെന്ന് 43 ശതമാനം അഭിപ്രായപ്പെട്ടു. എന്നാൽ, പ്രഥമ വനിതയെന്ന നിലയിൽ മിഷേലിൻെറ പ്രവ൪ത്തനങ്ങൾ മികവുതെളിയിച്ചെന്ന് 73 ശതമാനം സമ്മതിച്ചു. ഹിലരിയെ 66 ശതമാനം പിന്തുണച്ചപ്പോൾ വൈസ് പ്രസിഡൻറ് ജോ ബൈഡന് 54 ശതമാനത്തിൻെറ പിന്തുണയേ കിട്ടിയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.