യു.എൻ: ഐക്യരാഷ്ട്ര സഭയുടെ 2012-2013 വ൪ഷത്തേക്കുള്ള ബജറ്റിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിഹിതം വ൪ധിപ്പിച്ചു. മൊത്തം ബജറ്റിൽ അഞ്ചു ശതമാനം വ൪ധന വരുത്താനാണ് ജനറൽ അസംബ്ളി തീരുമാനിച്ചത്. 515 കോടി യു.എസ് ഡോളറായിരുന്നു നിലവിലെ ബജറ്റ്. വ൪ധനയോടെ അത് 540 കോടി ഡോളറായി ഉയരും.
2013ൽ 33 രാഷ്ട്രീയദൗത്യങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ പരിഗണനയിലുള്ളത്. സിറിയ, യമൻ, ലിബിയ, സുഡാൻ, അഫ്ഗാനിസ്താൻ, ഇറാഖ് എന്നീ രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ദൗത്യങ്ങൾ. ദൗത്യങ്ങളുടെ ചെലവും യു.എൻ പെൻഷനേഴ്സിനുള്ള പണവുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
ഇന്ത്യയുടെ വിഹിതത്തിൽ 24 ശതമാനം വ൪ധനയും ചൈനക്ക് 61 ശതമാനം വ൪ധനയുമാണുണ്ടാവുക. ബ്രസീൽ 82 ശതമാനം വ൪ധനക്ക് സമ്മതിച്ചിട്ടുണ്ട്. അതേസമയം, യു.എസിൻെറ വിഹിതം പഴയ പടി നിലനിൽക്കും. നിലവിൽ ബജറ്റിൻെറ 22 ശതമാനമാണ് യു.എസിൻെറ സംഭാവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.