കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് പള്ളിയില്‍ ചാവറയച്ചന്‍െറ തിരുനാളിന് കൊടിയേറി

വരാപ്പുഴ: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ അടക്കം ചെയ്തിരിക്കുന്ന കൂനമ്മാവ് സെൻറ് ഫിലോമിനാസ് പള്ളിയിൽ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻെറ ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷത്തിന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. ഡോ.അലക്സ് വടക്കുംതലയുടെ മുഖ്യകാ൪മികത്വത്തിൽ കൊടിയേറി. തുട൪ന്ന് ദിവ്യബലി നടന്നു. ഫാ.ഫ്രാൻസിസ് ഡിക്സൺ ഫെ൪ണാണ്ടസ് വചന സന്ദേശം നൽകി. തിരുനാൾ ദിവസങ്ങളിൽ രാവിലെ 10.30 നും വൈകുന്നേരം അഞ്ചിനും ദിവ്യബലി, നൊവേന, പ്രസംഗം.
വ്യഴാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിയിൽ മോൺ. ജോസഫ് എട്ടുരുത്തിൽ മുഖ്യകാ൪മികത്വം വഹിക്കും. നാളെ രാവിലെ 10 ന് ദിവ്യബലിക്ക് ശേഷം നേ൪ച്ച സദ്യ വെഞ്ചെരിപ്പ് ഡോ. സ്റ്റീഫൻ ആലത്തറ മുഖ്യകാ൪മികത്വം വഹിക്കും.ഡോ. സ്റ്റാൻലി മാതിരപ്പിള്ളി വചന സന്ദേശം നൽകും. വൈകുന്നേരം അഞ്ചിന് ആഘോഷമായ  ദിവ്യബലിയിൽ ഫാ. ആൻറണി മുല്ലു൪ കാ൪മികത്വം വഹിക്കും. ഡോ. ഫ്രാൻസി പേരപ്പറമ്പിൽ വചന സന്ദേശം നൽകും. 29 ന് സീറോ മലബാ൪ റീത്തിൽ ദിവ്യബലിയിൽ ഡോ. ചെറിയാൻ കുനിയന്തോടത്ത് കാ൪മികത്വം വഹിക്കും.
തിരുനാൾ ദിനമായ ജനുവരി മൂന്നിന് രാവിലെ 10.30 ന് ദിവ്യബലി, നൊവേന വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിയിൽ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ഫ്രാൻസിസ് കല്ലറക്കൽ മുഖ്യകാ൪മികത്വം വഹിക്കും. ഫാ.ആൻറണി വിപിൻ വേലിക്കകത്ത് വചന സന്ദേശം നൽകും. തുട൪ന്ന് പ്രദക്ഷിണം, ദീപകാഴ്ച, ഗോതുരുത്ത് യുവജന ചവിട്ടുനാടക കലാസമിതിയുടെ കാറൽസ്മാൻ ചരിത്ര സംഗീത ചവിട്ടുനാടകം എന്നിവ ഉണ്ടാകും. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസച്ചൻ തൻെറ ജീവിതത്തിൻെറ അവസാന ഏഴുവ൪ഷക്കാലം സേവനം ചെയ്തു മരണമടഞ്ഞതും അദ്ദേഹത്തിൻെറ  അടക്കം ചെയ്തിരിക്കുന്നതും കൂനമ്മാവ് പള്ളിയിലാണ്. തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പുറത്ത് നിന്നുവരുന്ന ഭക്തജനങ്ങൾക്കായി നേ൪ച്ച പാക്കറ്റുകൾ തയാറാക്കിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.