യു.ഡി.എഫ് ആവശ്യപ്പെടാതെ രാജിവെക്കില്ലെന്ന് ലീഗ് കൗണ്‍സിലര്‍

പെരിന്തൽമണ്ണ: യു.ഡി.എഫ് ആവശ്യപ്പെടാതെ രാജിവെക്കില്ലെന്ന് പെരിന്തൽമണ്ണ നഗരസഭ എട്ടാം വാ൪ഡ് കൗൺസിലറും മുസ്ലിം ലീഗ് അംവുമായ ഉപ്പേരിത്തൊടി ഉമ്മുസൽമ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാ൪ഥിക്ക് യു.ഡി.എഫ് വോട്ട് മറിച്ചതിനാലാണ് തെരഞ്ഞെടുപ്പിൽ തൻെറ ഭൂരിപക്ഷം 37 ആയി കുറഞ്ഞത്. മുന്നൂറിലധികം ഭൂരിപക്ഷമുള്ള വാ൪ഡിൽ തൻെറ തോൽവിക്ക് വേണ്ടിയാണ് പാ൪ട്ടിയിലെ പലരും ശ്രമിച്ചതെന്നും ഉമ്മുസൽമ ആരോപിച്ചു.
കോണി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച തൻെറ വീട്ടുപടിക്കൽ ലീഗ് കൗൺസിലറുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. മുനിസിപ്പൽ കൗൺസിലിൽ കൈ പൊങ്ങിയില്ലെങ്കിൽ കൈ വെട്ടുമെന്നാണ് ഒരു നേതാവ് പ്രസംഗിച്ചു നടക്കുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാനായ സമയത്ത് ഈ നേതാവിൻെറയും ഭാര്യയുടെയും വാ൪ഡിലേക്ക് വികസനം ഒതുക്കിയതായും കൗൺസില൪ ആരോപിച്ചു. ഇത്തരം പക്ഷപാതപരമായ പ്രവ൪ത്തനങ്ങളിൽ പ്രതിഷേധിക്കുന്നത്കൊണ്ടാണ് സ്ത്രീയായ തനിക്കെതിരെ ഭീഷണി ഉയ൪ത്തുന്നത്. സി.പി.എം കൂട്ടുകെട്ടാണ് ചില൪ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം. മറ്റ് പാ൪ട്ടിക്കാരോട് സംസാരിക്കുന്നത് സൗഹൃദത്തിൻെറ പേരിലാണ്. ഒരു വ൪ഷത്തിന്ശേഷം വികസന സ്റ്റാൻഡിങ് ചെയ൪പേഴ്സൻ സ്ഥാനം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് ലംഘിക്കപ്പെട്ടു. കോൺഗ്രസിനും മുസ്ലിം ലീഗിനും ഒപ്പംനിന്ന് അഞ്ച് വ൪ഷം പൂ൪ത്തിയാക്കുമെന്നും ഭീഷണിക്ക് വഴങ്ങി രാജിവെക്കില്ലെന്നും ഉമ്മുസൽമ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.