മന്ത്രിയുടെ ഉറപ്പില്‍ വെളിച്ചം കാത്ത് പറമ്പിക്കുളത്തുകാര്‍

പറമ്പിക്കുളം: മണ്ണെണ്ണ വിളക്കിൻെറ ഇരുണ്ട വെളിച്ചത്തിൽനിന്ന് മോചനംകാത്ത് പറമ്പിക്കുളം അല്ലിമൂപ്പൻ കോളനിവാസികൾ. കഴിഞ്ഞ ദിവസം കോളനിയിലെത്തിയ വനംമന്ത്രി കെ.ബി. ഗണേഷ്കുമാ൪ നൽകിയ ഉറപ്പ് തങ്ങളുടെ കോളനിയിൽ വെളിച്ചമെത്താൻ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണിവ൪.
സമ്പൂ൪ണ വൈദ്യുതീകൃത ജില്ലയായി പ്രഖ്യാപിച്ച് രണ്ടു വ൪ഷം പിന്നിടുമ്പോഴും പറമ്പിക്കുളത്തെ കോളനികൾ മണ്ണെണ്ണവിളക്കിൻെറ വെട്ടത്തിൽനിന്ന് മുക്തമായിട്ടില്ല. തേക്കടി, അല്ലിമൂപ്പൻ, മുപ്പതേക്ക൪, കച്ചിതോട് കോളനികളിലേക്ക് വൈദ്യുതി എത്തിക്കാൻ സ൪ക്കാ൪ നടപടിയെടുക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പട്ടികവ൪ഗ ക്ഷേമമന്ത്രി പി.കെ. ജയലക്ഷ്മിയുമായി ച൪ച്ച നടത്തി ആവശ്യമായ നടപടിയെടുക്കുമെന്നാണ് മന്ത്രി അറയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.