ദല്‍ഹി സംഭവം: വിദ്യാര്‍ഥികള്‍ പ്രതിഷേധ റാലി നടത്തി

ഫറോക്ക്: ദൽഹിയിൽ വിദ്യാ൪ഥിനി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും രാജ്യത്താകമാനം സ്ത്രീകൾക്കും കുട്ടികൾക്കും നേരിടേണ്ടിവരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഫാറൂഖ് ട്രെയ്നിങ് കോളജ് വിദ്യാ൪ഥികൾ റാലി നടത്തി. ഫാറൂഖ് ട്രെയ്നിങ് കോളജ് റിസ൪ച് സെൻററിൻെറ ആഭിമുഖ്യത്തിൽ ബി.എഡ്, എം.എഡ് വിദ്യാ൪ഥികളും അധ്യാപകരും റിസ൪ച് സ്കോളേഴ്സും സംയുക്തമായാണ് പ്രതിഷേധ റാലി നടത്തിയത്. പ്ളക്കാ൪ഡുകളും ബാനറുകളും ദൃശ്യാവിഷ്കാരവും റാലിയെ ശ്രദ്ധേയമാക്കി. അതിക്രമങ്ങൾക്കെതിരെ പ്രതിജ്ഞയെടുത്തു. ഫാത്തിമ ജസീന, ഫാറൂഖ്, റിഷാദ്, ജൗഹ൪ നേവ്വ൪ എന്നിവ൪ നേതൃത്വം നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.