ഈരാറ്റുപേട്ട: വ൪ഷങ്ങളായി പണി പൂ൪ത്തീകരിച്ചു കിടക്കുന്ന ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഐ.പി.യൂനിറ്റ് പുനരാരംഭിക്കുന്നു.
കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം പി.എച്ച്. നൗഷാദ്, മണ്ഡലം പ്രസിഡൻറ് വി.പി. അബ്ദുൽ ലത്തീഫ്, യു.ഡി.എഫ് ചെയ൪മാൻ വി.എസ്.ഹസൻ പിള്ള,വി.എം. മുഹമ്മദ് ഇല്യാസ് എന്നിവ൪ നൽകിയ നിവേദനത്തെ തുട൪ന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജ്, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാ൪ തുടങ്ങിയവ൪ നടത്തിയ ഇടപെടലുകളാണ് കിടത്തി ചികിത്സക്ക് നടപടിയൊരുക്കി യത്. കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയാണ് 68 ലക്ഷം ചിലവിൽ 32 കിടക്കകൾ സജീകരിക്കാൻ സൗകര്യമുള്ള കെട്ടിടം പണി പൂ൪ത്തീകരിച്ചത്.
എന്നാൽ, കെട്ടിടം പണി പൂ൪ത്തീകരിച്ചെങ്കിലും ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കാനുള്ള നടപടികൾ വൈകുന്നത് വിമ൪ശനത്തിടയാക്കി. പക൪ച്ചവ്യാധികളും പനി മരണങ്ങളും റിപ്പോ൪ട്ട് ചെയ്തിട്ടുപോലും ഐ.പി.യൂനിറ്റ് പുനരാരംഭിക്കാത്തത് ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
കോൺഗ്രസ് പാ൪ട്ടിയിലെ ഗ്രൂപ്പുപോരും കോൺഗ്രസ്, ലീഗ് ബന്ധത്തിലെ പ്രശ്നങ്ങളുമാണ് ഐ. പി.യൂനിറ്റ് പ്രവ൪ത്തനം തുടങ്ങാൻ വൈകിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.