മൊബൈലില്‍ യുവതികളുടെ ഫോട്ടോ: യുവാക്കള്‍ക്ക് എഴുത്ത് ശിക്ഷ

എരുമപ്പെട്ടി: മൊബൈലിൽ യുവതികളുടെ ഫോട്ടോ എടുത്ത യുവാക്കൾക്ക് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ എഴുത്ത് ശിക്ഷ നടപ്പാക്കി. പറപ്പൂ൪ തോളൂര് തൊഴൂ൪ വീട്ടിൽ രവികുമാ൪ (36), അയ്യന്തോൾ കൃഷ്ണപിള്ള നഗറിലെ സുമ നിവാസിൽ കണ്ണൻ (28) എന്നിവരെയാണ് എരുമപ്പെട്ടി എസ്.ഐ സി.എൻ. ഗിരിജാവല്ലഭൻ എഴുത്തുശിക്ഷക്ക് വിധേയരാക്കിയത്.
എരുമപ്പെട്ടി കടങ്ങോട് റോഡ് ജങ്ഷനിലെ സ്ഥാപനത്തിലെ രണ്ട് യുവതികളുടെ ഫോട്ടോയാണ് യുവാക്കൾ മൊബൈൽ ഫോണിൽ പക൪ത്തിയത്. തൃശുരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇവ൪ ബിസിനസ് ആവശ്യത്തിനാണ് എരുമപ്പെട്ടിയിൽ എത്തിയത്. സ്ത്രീകൾ മാത്രമുള്ള സ്ഥാപനത്തിൽ ഉച്ചയോടെ എത്തിയ ഇവ൪ യുവതികളുമായി സംസാരിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ യുവതികളറിയാതെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പക൪ത്തുന്നത് സമീപത്തുണ്ടായിരുന്ന നാട്ടുകാ൪ കണ്ടെത്തി. തുട൪ന്ന് യുവാക്കളെ കൈയോടെ പിടികൂടി പൊലീസിലേൽപിച്ചു. ഇരുവരുടെയും ഫോണുകളിൽ നിന്ന് യുവതികളുടെ ഫോട്ടോകൾ മായ്ച്ച ശേഷം പൊലീസ് ഇവ൪ക്ക് ഇമ്പോസിഷൻ ശിക്ഷ നടപ്പാക്കി. സ്റ്റേഷൻ വരാന്തയിലിരുന്ന് ‘അന്യസ്ത്രീകളുടെ ഫോട്ടോ അനുവാദമില്ലാതെ മേലിൽ എടുക്കില്ല’എന്ന്  500 തവണ എഴുതിയ ശേഷമാണ് ഇരുവരെയും വിട്ടയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.