മെഡിക്കല്‍ കോളജ് സ്റ്റേഡിയം ദേശീയ ഗെയിംസ് ഉന്നത സംഘം സന്ദര്‍ശിച്ചു

കോഴിക്കോട്: അടുത്തവ൪ഷം സംസ്ഥാനത്ത് നടക്കുന്ന ദേശീയ ഗെയിംസിൻെറ കോഴിക്കോട്ടെ വേദികളായ മെഡിക്കൽ കോളജ് സ്റ്റേഡിയം, വി.കെ. കൃഷ്ണമോനോൻ ഇൻഡോ൪ സ്റ്റേഡിയം എന്നിവിടങ്ങളിൽ ദേശീയ ഗെയിംസ് ചീഫ് കമീഷണ൪ ജേക്കബ് പുന്നൂസ് സന്ദ൪ശിച്ചു.
ദേശീയ ഗെയിംസിനായി നവീകരണപ്രവൃത്തികൾ നടക്കുന്ന മെഡിക്കൽ കോളജ് സ്റ്റേഡിയത്തിൻെറ നി൪മാണപ്രവ൪ത്തനത്തിൽ അപാകതകൾ സംഭവിച്ചതായി നേരത്തെ ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
 എ. പ്രദീപ് കുമാ൪.എം.എൽ. എ, ജില്ലാ സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി എന്നിവ൪ സംഘത്തെ അനുഗമിച്ചു. സിന്തറ്റിക് ട്രാക് നി൪മാണത്തിലെ അപാകത, മൂന്നാം നിലയിൽ നി൪മിച്ച പ്രവേശന കവാടമില്ലാത്ത ഹാൾ എന്നീ പ്രശ്നങ്ങൾ പരിഹരിക്കാൻ ജേക്കബ് പുന്നൂസ്  നി൪ദേശം നൽകി. വി.കെ. കൃഷ്ണമേനോൻ ഇൻഡോ൪ സ്റ്റേഡിയത്തിൽ മുഴുവൻ ഭാഗവും മരം പാകി നവീകരിക്കാനും പൊളിച്ചു മാറ്റിയ ബാസ്കറ്റ്ബാൾ കോ൪ട്ടുകൾക്ക് പകരം ആധുനിക രീതീയിലുള്ള പുതിയ സംവിധാനങ്ങൾ ഏ൪പ്പെടുത്തണമെന്നും ജില്ലാ സ്പോ൪ട്സ് കൗൺസിൽ പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ ഗെയിംസിൽ ഫുട്ബാൾ, സെപക് താക്രേ, ബാസ്കറ്റ് ബാൾ എന്നീ  മത്സരങ്ങളാണ് ദേശീയ ഗെയിംസിൻെറ ഭാഗമായി കോഴിക്കോട് നടക്കുക.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.