കക്കൂസ് മാലിന്യം ഒഴുകുന്നത് വണ്ടിപ്പെരിയാര്‍ ടൗണിലേക്ക്

വണ്ടിപ്പെരിയാ൪: സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യങ്ങൾ വണ്ടിപ്പെരിയാ൪ ടൗണിലേക്ക് ഒഴുകുന്നതായി പരാതി. ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടും നടപടി സ്വീകരിക്കാൻ തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കി. സെൻട്രൽ ജങ്ഷനിലെ ബിൽഡിങ്ങിൽ നിന്നുമുള്ള സെപ്റ്റിക് ടാങ്ക് മാലിന്യമാണ് പൊതുനിരത്തിലേക്ക് ഒഴുകിയെത്തുന്നത്. കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയ പാതയോരത്ത് വ്യാപാര സ്ഥാപനങ്ങൾക്കിടയിലൂടെയാണ് മാലിന്യം ഒഴുകിക്കൊണ്ടിരിക്കുന്നത്. രണ്ട് ദിവസമായി ഇത് തുടരുന്നുണ്ടെങ്കിലും ജലവിതരണ പൈപ്പ് തകരാ൪ മൂലമാണ് ജലം ഒഴുകുന്നതെന്നാണ് കെട്ടിടമുടമ നൽകിയ വിശദീകരണം.
ശബരിമല സീസൺ ആരംഭിച്ചതിനാൽ നിരവധി അയ്യപ്പഭക്തരും ഈ പ്രദേശത്ത് തമ്പടിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ 24 മണിക്കൂറിനുള്ളിൽ മാലിന്യം നീക്കം ചെയ്യണമെന്ന നോട്ടീസ് മാത്രം നൽകി ആരോഗ്യവകുപ്പ് അധികൃത൪ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടിരിക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.