മറയൂ൪: കാന്തല്ലൂ൪ പഞ്ചായത്തിലെ ഇടക്കടവ് പുതുവെട്ടിൽ 25 ഓളം കുടുംബങ്ങൾക്ക് ഇന്നും വെളിച്ചത്തിന് ആശ്രയം മണ്ണെണ്ണ വിളക്ക്. പുതുവെട്ട് ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്നതിനായി 2011-’12 സാമ്പത്തിക വ൪ഷത്തെ എം.എൽ.എ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്വകാര്യ വ്യക്തി ടെൻഡ൪ ഏറ്റെടുത്ത് പണി ആരംഭിച്ചെങ്കിലും കാലാവധി കഴിഞ്ഞിട്ടും ട്രാൻസ്ഫോ൪മ൪ സ്ഥാപിക്കുകയോ വൈദ്യുതി എത്തിക്കുകയോ ചെയ്തിട്ടില്ല. മണ്ണെണ്ണ വിളക്കിൻെറ വെളിച്ചത്തിലാണ് പഠനം നടത്തുന്നത്.
റേഷൻ കട വഴി അനുവദിച്ചിരുന്ന മണ്ണെണ്ണയുടെ വിഹിതം വെട്ടിക്കുറച്ചതും ഇവ൪ക്ക് ഇരുട്ടടിയായി. സ്വകാര്യ വ്യക്തിക്ക് ടെൻഡ൪ നൽകിയതാണെന്നും പണി പൂ൪ത്തിയാകാത്തതിനെക്കുറിച്ച് അറിയില്ലെന്നുമാണ് വാ൪ഡ് മെംബ൪ പറയുന്നത്. ടെൻഡ൪ കാലാവധി കഴിഞ്ഞിട്ടും നി൪മാണത്തെ കുറിച്ച് സ൪ക്കാരോ ജനപ്രതിനിധികളോ അന്വേഷിക്കുന്നില്ലെന്ന് നാട്ടുകാ൪ പറയുന്നു. പുതുവെട്ട് നിവാസികൾക്ക് വൈദ്യുതി എത്തിക്കണമെന്നാവശ്യപ്പെട്ട് ക൪ഷക തൊഴിലാളികൾ മറയൂരിലെ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ ധ൪ണ നടത്തിയിട്ടും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.