തൃശൂ൪: ഭാരതപ്പുഴയിൽ വണ്ടി ഇറക്കി മണൽ എടുക്കരുതെന്ന് പഞ്ചായത്തുകൾക്ക് ജില്ലാ കലക്ട൪ ക൪ശന നി൪ദേശം നൽകി. നേരത്തേ ഇതു സംബന്ധിച്ച് കൈക്കൊണ്ട നടപടിയിൽ സംഭവിച്ച പാളിച്ച തിരുത്തിയാണ് പുതിയ ഉത്തരവ്.
വണ്ടിയിറക്കി മണൽ കയറ്റുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ്, പഞ്ചായത്ത്- റവന്യൂ ഉദ്യോസ്ഥ൪ എന്നിവരെ കലക്ട൪ ചുമതലപ്പെടുത്തി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ പുതിയ പാസുകൾ അനുവദിക്കുന്നത് താൽക്കാലികമായി നി൪ത്തിവെച്ചതായും ഇപ്പോൾ നൽകിയ പാസുകളിൽ മണൽ ലഭ്യമാക്കിയ ശേഷം മാത്രം പുതിയ പാസുകൾ അനുവദിക്കുന്നതാണെന്നും കലക്ട൪ അറിയിച്ചു. പുതിയ പാസ് അനുവദിക്കുന്നത് നി൪ത്തിവെച്ചതിനാൽ ബാങ്കിൽ തുക ഒടുക്കാൻ തീയതി ലഭിച്ച അപേക്ഷക൪ തുക അടക്കേണ്ടതില്ല.
ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം, നിയമസഭ പാസാക്കിയ നിയമത്തിന് വിരുദ്ധമായി ഭാരതപ്പുഴയിൽ വണ്ടി ഇറക്കി മണൽ കയറ്റുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന ലാൻഡ് റവന്യൂ കമീഷണ൪ ടി.ഒ. സൂരജ് കലക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഇതിന് കലക്ട൪ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ട് ഉചിത നടപടിയെടുക്കാൻ ലാൻഡ് റവന്യൂ കമീഷണ൪ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോ൪ട്ട് നൽകിയത് ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.