ജില്ലാ കേരളോത്സവം: കുന്ദമംഗലം ബ്ളോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്

ബാലുശ്ശേരി: ജില്ലാ കേരളോത്സവത്തിൽ കുന്ദമംഗലം ബ്ളോക് ഓവറോൾ ചാമ്പ്യന്മാരായി. 270 പോയൻറ് നേടിയാണ് കുന്ദമംഗലം കിരീടം നേടിയത്.
 174 പോയൻറ് നേടി പേരാമ്പ്ര ബ്ളോക് രണ്ടാം സ്ഥാനവും 156 പോയൻറ് നേടി കുന്നുമ്മൽ ബ്ളോക് മൂന്നാം സ്ഥാനവും നേടി.
ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ  കുന്ദമംഗലം ബ്ളോക്കിലെ അപ൪ണ അനീഷ് കലാതിലകപട്ടം നേടി.
കലാപ്രതിഭയായി കൊടുവള്ളി ബ്ളോക്കിലെ അനൂപ് കുമാ൪ തെരഞ്ഞെടുക്കപ്പെട്ടു.
നാടക മത്സരത്തിൽ നല്ല നടനായി റഹീം മേലേടത്തിനെയും   (കോഴിക്കോട് കോ൪പറേഷൻ) തെരഞ്ഞെടുത്തു.
ബാലുശ്ശേരി ഗവ. ഹയ൪സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങ് സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ. മുനീ൪ ഉദ്ഘാടനം ചെയ്തു.
പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു.
വിജയികൾക്കുള്ള ട്രോഫികൾ മന്ത്രി എം.കെ. മുനീ൪ വിതരണം ചെയ്തു.
രചനാ മത്സരത്തിലെ രചനകൾ ഉൾക്കൊള്ളിച്ച് പ്രസിദ്ധീകരിച്ച സാഹിത്യ പതിപ്പിൻെറ പ്രകാശനം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. മണിക്ക് നൽകി മന്ത്രി എം.കെ. മുനീ൪ പ്രകാശനം ചെയ്തു.
വി.എം. ഉമ്മ൪ മാസ്റ്റ൪ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. സരോജിനി, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻറ് അഗസ്റ്റിൻ കാരാക്കട, ജില്ലാ പഞ്ചായത്ത് അംഗം ഐ.പി. രാജേഷ് എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.