പാണ്ടിമലപ്പുറം കോളനി വികസനം: ഒരുകോടി ലഭ്യമാക്കും

അടൂ൪: ഗാന്ധിഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ലഭ്യമാക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല പറഞ്ഞു.  ഏപ്രിൽ മുതൽ പാണ്ടിമലപ്പുറം കോളനിയിലും പരിസരപ്രദേശങ്ങളിലും  മൊബൈൽ പാലിയേറ്റിവ് കെയ൪ യൂനിറ്റ് ആരംഭിക്കും.
 ജനുവരി 20ന് മെഡിക്കൽക്യാമ്പ് കോളനിയിൽ നടത്തും. സ്വയംതൊഴിൽ കണ്ടെത്താൻ ഒരു പട്ടികജാതി കോ ഓപറേറ്റിവ് സൊസൈറ്റി രൂപവത്കരിക്കും.എസ്റ്റിമേറ്റുകൾ ഉടൻ തയാറാക്കും. കോളനിയിലെ അഞ്ച്  ചെറിയ റോഡുകൾക്ക് റവന്യൂ  മന്ത്രിയുടെ ഫണ്ടിൽനിന്ന് തുക അനുവദിച്ചു.
 കോളനിയിൽ സ്റ്റേഡിയവും സാംസ്കാരിക നിലയവും തുടങ്ങാൻ വേണ്ട നടപടികൾ ഉടൻ ഉണ്ടാകും  വഴിവിളക്കുകൾ സ്ഥാപിക്കും.
ഇതുവരെ വീടിന് ഫണ്ട് അനുവദിച്ചിട്ടില്ലാത്ത 50 പട്ടിക ജാതി കുടുംബങ്ങൾക്ക് വീട് നി൪മിക്കുന്നതിലേക്കായി രണ്ട് ലക്ഷം വീതം ഒരുകോടി രൂപ പട്ടികജാതി വകുപ്പ് മന്ത്രിയുടെ ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ട്.
കെ.പി.സി.സി ഫണ്ടിൽനിന്നും രണ്ടു കുടുംബങ്ങൾക്ക് വീടുകൾ വെക്കുന്നതിന് നാല് ലക്ഷം രൂപ  അനുവദിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.