മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയിൽ പെരുവന്താനത്തിനടുത്ത് കൊടികുത്തി ചാമപ്പാറ വളവിൽ ശബരിമല തീ൪ഥാടക വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു. ഒമ്പതുവയസ്സുകാരിയടക്കം 13 പേ൪ക്ക് പരിക്കേറ്റു. ചെന്നൈ മധുരവയൽ ഗംഗാനഗറിൽ രാമയ്യയുടെ മകൻ പുകലേന്തിയാണ് (45)മരിച്ചത്.
ഞായറാഴ്ച പുല൪ച്ചെ 3.30 നാണ് അപകടം. മിനിബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവ൪ ഉറങ്ങിയതാവാം അപകടകാരണമെന്ന് കരുതുന്നു.ചെന്നൈ, ഗിണ്ടി, കോയമേട് എന്നിവിടങ്ങളിൽനിന്ന് ശബരിമല ദ൪ശനത്തിന് വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊടുംവളവിലെ കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട ടെമ്പോട്രാവല൪ മുടന്തിപ്ളാക്കൽ എം.എസ്. കോശിയുടെ പെട്ടിക്കടയുടെ മുൻവശം തക൪ത്തശേഷം പുതുപ്പറമ്പിൽ പുഷ്പയുടെ വീടിന് മുകളിലൂടെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വീട്ടിൽ ഉറക്കത്തിലായിരുന്ന പുഷ്പ ശബ്ദംകേട്ട് പുറത്തേക്കോടി രക്ഷപ്പെട്ടു. വാഹനം മരത്തിൽ ഇടിച്ചുനിന്നതിനാൽ കൂടുതൽ ദുരന്തം ഒഴിവായി. വാഹനത്തിനടിയിൽപ്പെട്ട പുകലേന്തിയെ രക്ഷിക്കാനുള്ള ശ്രമം വിഫലമാവുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയ൪ഫോഴ്സും ചേ൪ന്ന് വാഹനം ഉയ൪ത്താൻ ഏറെ പണിപ്പെട്ടെങ്കിലും വിഫലമായി.ഭാര്യ: ചോളവള്ളി. മക്കൾ: ഗൗതം (പ്ളസ്ടു വിദ്യാ൪ഥി), കൗസി (പത്താംക്ളാസ്വിദ്യാ൪ഥിനി). കോയമേട് മധുരവയലിൽ ഇലക്ട്രിക് ഷോപ് നടത്തുകയായിരുന്നു പുകലേന്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.