നേവി ഫെസ്റ്റിന് തുടക്കം

കൊച്ചി: കരയിൽ കപ്പലുപകരണങ്ങളും കടലിൽ കപ്പലുകളും സന്ദ൪ശിക്കാനുള്ള അപൂ൪വ സൗകര്യമൊരുക്കി  നാവിക  ഫെസ്റ്റിന് കൊച്ചി നാവിക ആസ്ഥാനത്ത് തുടക്കമായി. വ്യാഴാഴ്ച വൈകുന്നേരം  ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ സതീഷ് സോണി ഉദ്ഘാടനം നി൪വഹിച്ചു. ഇന്ത്യൻ നാവികദിനത്തോടനുബന്ധിച്ചാണ് പ്രദ൪ശനം. പീരങ്കികളും പ്രകാശ ഗോപുരവും കപ്പലുകൾക്കകത്തെ ഉപകരണങ്ങളും പൊതു ജനത്തിന് കൗതുകം പകരുന്നവയാണ്. വിവിധ സ്റ്റാളുകളിൽ നേവിയുടെ വിവിധ പരിശീലന കേന്ദ്രങ്ങളെക്കുറിച്ച വിവരങ്ങൾ പ്രദ൪ശിപ്പിക്കുന്നുണ്ട്. കരകൗശല ഉൽപ്പനങ്ങൾ, കളിമൺ പാത്രങ്ങൾ, വസ്ത്ര ശേഖരം, ആരോഗ്യ സംബന്ധമായ ഉൽപ്പന്നങ്ങൾ, പുസ്തകശാലകൾ, ഭക്ഷണ കേന്ദ്രങ്ങൾ എന്നിവയും മേളയിലുണ്ട്. കമ്പ്യൂട്ട൪ അധിഷ്ഠിത പ്രദ൪ശനങ്ങളിൽ പൊതുജനത്തിന് ടച് സ്ക്രീനിൽ സ്വയം വിവരങ്ങൾ തിരയാനാകും.  16 വരെ പ്രദ൪ശനം തുടരും. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ പൊതുജനങ്ങൾക്ക് നേവൽ ബേസിൽ പ്രവേശനമനുവദിക്കും. 20 രൂപയാണ് ഫീസ്.  കുട്ടികൾക്കുള്ള അമ്യൂസ്മെൻറ് പാ൪ക്കും പ്രദ൪ശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. എറണാകുളം പ്രസ്ക്ളബിൻെറ സഹകരണത്തോടെ ഒരുക്കിയ മിലിട്ടറി ഫോട്ടോ പ്രദ൪ശനമാണ് മറ്റൊരു ആക൪ഷണം. ദിവസവും വെകുന്നേരം ഏഴുമുതൽ  പ്രത്യേകം ഒരുക്കിയ വേദിയിൽ കലാപരിപാടികൾ അരങ്ങേറും. ഐ.എൻ.എസ് സഹ്യാദ്രി, ഐ.എൻ.എസ് ശാരദ, ഐ.എൻ.എസ് സുജാത, ഐ.എൻ.എസ് നിരീക്ഷക് എന്നീ കപ്പലുകളും പൊതുജനങ്ങൾക്ക് വൈകുന്നേരം നാലര വരെ സന്ദ൪ശിക്കാം.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.