റോക്കറ്റ് വിക്ഷേപണം: ഉത്തര കൊറിയയില്‍ ആഘോഷം

പ്യോങ്യാങ്: ലോകരാഷ്ട്രങ്ങളുടെ എതി൪പ്പിനെ മറികടന്ന് ദീ൪ഘദൂര മിസൈൽ പരീക്ഷണം നടത്തിയ ഉത്തരകൊറിയയിൽ വിജയാഘോഷം. തലസ്ഥാന നഗരമായ പ്യോങ്യാങിലെ ചത്വരത്തിൽ ആയിരക്കണക്കിന് ഉ.കൊറിയൻ സൈനികരും സിവിലിയന്മാരും  ആഘോഷത്തിൽ പങ്കെടുത്തു.

അതിനിടെ, മിസൈൽ പരീക്ഷണം ഉൾപ്പെടെ ബഹിരാകാശ രംഗത്തെ ഗവേഷണങ്ങൾ തുടരുക തന്നെ ചെയ്യുമെന്ന് ഉ.കൊറിയ നേതാവ് കിം ജോങ് ഉൻ പ്രഖ്യാപിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് രാഷ്ട്രം വൻ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നതെന്നും മുഴുവൻ രാജ്യങ്ങളുടെ എതി൪പ്പിനെ മറികടന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ചത്തെ റോക്കറ്റ് പരീക്ഷണത്തിന്റെദൃശ്യങ്ങൾ ഔദ്യാഗിക ടെലിവിഷൻ ചാനൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അധികാരം ഏറ്റെടുത്ത് ആദ്യ വ൪ഷത്തിൽ തന്നെ ഇത്തരമൊരു പരീക്ഷണത്തിന് നേതൃത്വം നൽകിയത്  കിം ജോങ് ഉന്നിന്റെ  ഭരണമികവായാണ് ചാനൽ വിലയിരുത്തിയത്.
മൂന്ന് ഘട്ടങ്ങളിലായി പ്രവ൪ത്തിച്ച് ഒരു കൃത്രിമോപഗ്രഹത്തെ ഉ.കൊറിയ ഇതാദ്യമായാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. ബഹിരാകാശ ഗവഷണത്തിന്റെഭാഗമായിട്ടാണ് തങ്ങൾ റോക്കറ്റ് പരീക്ഷണം നടത്തുന്നത് എന്നാണ് ഉ.കൊറിയയുടെ വിശദീകരണമെങ്കിലും ഇക്കാര്യം വിശ്വസിക്കാൻ അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ അയൽ രാജ്യങ്ങളും തയാറല്ല.പരീക്ഷണത്തെ വിമ൪ശിച്ച് ഈ രാജ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രസ്താവനകളിറക്കിയിരുന്നു. പരീക്ഷണത്തെ യു.എന്നും അപലപിച്ചിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.