മൂവാറ്റുപുഴ: വാഹനങ്ങളുടെ അനധികൃത പാ൪ക്കിങ് മൂലം പേഴക്കാപ്പിള്ളി-നെല്ലിക്കുഴി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം. എം.സി റോഡിലെ പായിപ്ര പേഴക്കാപ്പിള്ളി കവലയിൽ നിന്നും ആരംഭിക്കുന്ന നെല്ലിക്കുഴി റോഡിലെ അനധികൃത പാ൪ക്കിങ്ങാണ് പ്രശ്നം സൃഷ്ടിക്കുന്നത്. തിരക്കേറിയ പേഴക്കാപ്പിള്ളി കവലയിൽ നിന്നും ആരംഭിക്കുന്ന റോഡിൻെറ ഇരുവശവും വാഹനങ്ങൾ തലങ്ങും വിലങ്ങുമാണ് നി൪ത്തിയിടുന്നത്.
വീതി കുറഞ്ഞ റോഡിൻെറ വലതുവശത്ത് ഓട്ടോ സ്റ്റാൻഡാണ്. ഇടതുവശത്ത് മറ്റ് വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നതോടെയാണ് ഗതാഗതക്കുരുക്കുണ്ടാകുന്നത്. രാവിലെയും വൈകുന്നേരവുമാണ് പ്രശ്നം രൂക്ഷം.
ആറോളം ബസുകളും നൂറുകണക്കിന് മറ്റ് വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിലെ അനധികൃത പാ൪ക്കിങ് അധികൃത൪ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇരുപതോളം ഓട്ടോകളാണ് ഇവിടെയുള്ളത്. സ്റ്റാൻഡ് മാറ്റി സ്ഥാപിക്കുകയും അനധികൃത പാ൪ക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്താൽ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് നാട്ടുകാ൪ ചൂണ്ടിക്കാട്ടുന്നു.ഇവിടത്തെ കുരുക്കുമൂലം എം.സി റോഡിലും ഗതാഗത സ്തംഭനമുണ്ടാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.