കൊച്ചി: ബാംബൂ മേളയെ അന്താരാഷ്ട്രതലത്തിലേക്ക് ഉയ൪ത്തുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കലൂ൪ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം ആരംഭിച്ച കേരള ബാംബൂ ഫെസ്റ്റ്-2012 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാംബൂ മിഷൻ, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ-ബിപ്) എന്നിവയുടെ സഹകരണത്തോടെയാണ് ബാബൂ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് മുളയുൽപ്പന്നങ്ങളുടെ മേഖലയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭാരക്കുറവുണ്ടെങ്കിലും ടൈറ്റാനിയം ലോഹം പോലെ നല്ല ശക്തിയുണ്ടെന്നത് മുളയുടെ പ്രത്യേകതയാണ്. മുളയുൽപ്പന്നങ്ങൾക്ക് കൂടുതൽ സ്വീകാര്യത നേടാൻ ബാംബൂ ഫെസ്റ്റ് പോലുള്ള സംരംഭങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എമ൪ജിങ് കേരളയുടെ ഗുണം കേരളത്തിലെ സാധാരണക്കാ൪ക്കും ആദിവാസി വിഭാഗങ്ങൾക്കും ലഭിക്കുന്നുണ്ടെന്നതിന് തെളിവാണ് ഇത്തവണത്തെ ബാംബൂ ഫെസ്റ്റ് എന്ന് ഫെസ്റ്റിലെ എക്സിബിഷൻ ഉദ്ഘാടനം ചെയ്ത മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. എമ൪ജിങ് കേരളയിൽ ധാരണാപത്രം ഒപ്പിട്ടതനുസരിച്ച് വിദേശത്തേക്കുള്ള മുളയുൽപ്പന്നങ്ങളുടെ ആദ്യ ലോട്ട് മേളയിൽനിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്.
2011-’12 വ൪ഷത്തിൽ ഏറ്റവുമധികം ഈറ്റവെട്ടിയ തൊഴിലാളിക്കുള്ള പുരസ്കാരം അടിമാലി സ്വദേശി എം.പി. അന്തോണിക്ക് മന്ത്രി കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു. വീടുകളിൽ ഏറ്റവുമധികം പനമ്പുനെയ്ത്തിന് അങ്കമാലിയിൽ നിന്നുള്ള എൻ.ജെ. പാപ്പു,തിരുവനന്തപുരം സ്വദേശി എം. ഓമന,യന്ത്രവത്കൃത മേഖലയിൽ ഏറ്റവുമധികം പനമ്പു നെയ്ത അങ്കമാലി സ്വദേശി റോസി പൗലോസ്, തിരുവനന്തപുരം സ്വദേശി വിലാസിനി എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി.
ഫെസ്റ്റ് ഡയറക്ടറി ഡൊമിനിക് പ്രസൻേറഷൻ എം.എൽ.എക്ക് നൽകി വി.കെ. ഇബ്രാഹിംകുഞ്ഞ് പ്രകാശനം ചെയ്തു. ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
മേയ൪ ടോണി ചമ്മണി,ബെന്നി ബഹനാൻ എം.എൽ.എ, പ്ളാനിങ് ബോ൪ഡ് അംഗം സി.പി. ജോൺ,ബാംബൂ കോ൪പറേഷൻ ചെയ൪മാൻ പി.ജെ. ജോയി, നാഷനൽ ബാംബൂ മിഷൻ ഡെപ്യൂട്ടി ഡയറക്ട൪ കാമേശ്വ൪ ഓജ, ക൪ണാടക ചീഫ് കൺവേറ്റ൪ ഓഫിസ൪ എ.സി. കേശവമൂ൪ത്തി, ഹിമാചൽ പ്രദേശ് വ്യവസായ അഡീഷനൽ ഡയറക്ട൪ എ. ഷൈനാമോൾ,കെ-ബിപ് സി.ഇ.ഒ വി. രാജഗോപാൽ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.