ആലുവ: മക്കളെ കൊല്ലുമെന്ന ഭ൪ത്താവിൻെറ ഭീഷണിയെ തുട൪ന്ന് അമ്മ രണ്ട് മക്കളെ സംരക്ഷണത്തിനായി ജനസേവ ശിശുഭവനിൽ ഏൽപ്പിച്ചു. എറണാകുളം ഞാറക്കൽ സ്വദേശിനി മാലതിയാണ് ഭ൪ത്താവ് പ്രസന്നൻെറ വധഭീഷണിയെതുട൪ന്ന് മക്കളായ പ്രവീൺ (12), പ്രമോദ് (ഒമ്പത്) എന്നിവരെ ജനസേവ ശിശുഭവനിൽ എത്തിച്ചത്. പ്രസന്നൻെറ ആദ്യഭാര്യ ഇയാളുടെ മ൪ദനത്തിൽ മനംനൊന്ത് മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. മദ്യത്തിനും കഞ്ചാവിനും അടിമയായ പ്രസന്നൻ തന്നെയും മക്കളെയും സ്ഥിരമായി ഉപദ്രവിക്കുമായിരുന്നെന്ന് മാലതി പറഞ്ഞു.
മാലതി വീടുപണിക്ക് പോയാണ് മക്കളെ വള൪ത്തിയിരുന്നത്. മ൪ദനം മൂലം മാലതിക്ക് ജോലിക്ക് പോകാൻ കഴിയാതായി. കുട്ടികളെ കൊല്ലുമെന്ന് ഭ൪ത്താവ് ഭീഷണി മുഴക്കിയതിനെ നാട്ടുകാരുടെ സഹായത്തോടെ മാലതി കുട്ടികളെയും കൂട്ടി ജനസേവ ശിശുഭവനിൽ എത്തുകയായിരുന്നു. ചൈൽഡ് വെൽഫെയ൪ കമ്മിറ്റിയുടെ അനുമതിയോടെ ജനസേവ അധികൃത൪ ജനസേവയിൽ താൽക്കാലിക അഭയം നൽകി. മാലതിക്ക് ഹോംനഴ്സായി ജോലിക്ക് പോകാൻ സൗകര്യമൊരുക്കുമെന്ന് ജനസേവ ശിശുഭവൻ ചെയ൪മാൻ ജോസ് മാവേലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.